ഹനീഫയുടെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നാടിന്റെ പൊതുശത്രു: ഒ.അബ്ദുറഹ്മാന്‍കുട്ടി
ചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ മരണത്തിനു പിന്നില്‍ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചവര്‍ നാടിന്റെ പൊതുശത്രുവാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി. എ.സി ഹനീഫയുടെ ഒന്നാം ചരമവാര്‍ഷീകത്തോടനുബന്ധിച്ചു ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.വി ഷാനവാസ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരയ പി യതീന്ദ്രദാസ്, കെ. അബൂബക്കര്‍, ഡി.സി.സി അംഗം ലൈല മജീദ്, വടക്കേക്കാട് ബ്‌ളോക്ക് കോണ്‍്ഗ്രസ് പ്രസിഡന്റ് ഫസലുല്‍ അലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമര്‍, യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.കെ ഷിബു, കെ നവാസ്, കെ.പി.എ റഷീദ്, ആന്റോ തോമസ്, സി. മുസ്തഖലി, ഫിറോസ് പി തൈപറമ്പില്‍, ഒ.എം. മുഹമ്മദാലി, കെ ജബ്ബാര്‍, അബ്ദുള്‍ കരീം, കെ.എച്ച് ഷാഹുല്‍ഹമീദ്, കെ.എം ഷിഹാബ് തുടങ്ങിയവര്‍ സംസരിച്ചു.ആര്‍കെ നൗഷാദ് സ്വാഗതവും, കബീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."