'തെറ്റുചെയ്താല്‍ വെടിവെക്കും'- ഹൈദരാബാദ് പൊലിസ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച് തെലങ്കാന മന്ത്രി
ഹൈദരാബാദ്: ഹൈദരാബാദിലെ പൊലിസ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച് തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ യാദവ്. ഇത്തരത്തിലുള്ള ഏന്ത് തെറ്റുകള്‍ കണ്ടാലും പൊലിസ് ഏറ്രുമുട്ടലുകള്‍ സംഭവിക്കുമെന്നാണ് മന്ത്രയിയുടെ വാദം.
'ഇതൊരു പാഠമാണ്. നിങ്ങള്‍ തെറ്റുചെയ്താല്‍, ഒരു കോടതിയുടേയും വിചാരണ, തടവ്, ജാമ്യം തുടങ്ങി കേസിനെ വലിച്ചു നീട്ടുന്നതൊന്നും നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല. ഇനി ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാവില്ല. ആരെങ്കിലും ഇത്തരത്തിലുള്ള ക്രൂരതകള്‍ ചെയ്താല്‍ അവിടെ ഒരു ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കാം'- തലസനി പറഞ്ഞു. സര്‍ക്കാര്‍ സമ്മതത്തോടെയായിരുന്നു വെടിവെപ്പ് അന്ന് ദ്യോതിപ്പിക്കുന്നതാണ് മന്ത്രയുടെ പ്രതികരണം.
മേലധികാരികളുടെ അറിവോടെയല്ലേ പൊലിസ് വെടിവെപ്പെന്ന ചോദ്യത്തിന് തീര്‍ച്ചയായും. കുറ്റകൃത്യത്തിന്റെ രീതി പരിശോധിച്ചാല്‍ തന്നെ അത് മനസ്സിലാവുമെന്നാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്.
രാജ്യത്തിന് ഒരു മാതൃക ഞങ്ങള്‍ സൃഷ്ടിക്കുകയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയല്ല ആ മാതൃക സൃഷ്ടിക്കുന്നത്. പകരം ക്രമസമാധാന പ്രശ്‌നത്തെ എങ്ങനെ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് - മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റമുട്ടലിന്റെ എല്ലാ ക്രെഡിറ്റും മുക്യമമന്ത്രി കെ ചന്ദ്രശേഖരറാവുവിനാണെന്ന അവകാശവാദം നേരത്തെ യാദവ് ഉന്നയിച്ചിരുന്നു. മുകളില്‍ നിന്നുള്ള രാഷ്ട്രീയ അനുവാദം ലഭിക്കാതെ ഇത്തരത്തില്‍ ഒന്ന് നടക്കില്ലെന്നും മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സൈബര്‍ ലോകത്തെ ആള്‍ക്കൂട്ടവും ഒരു വിഭാഗം ജനങ്ങളും പൊലിസ് വെടിവെപ്പിനെ പ്രകീര്‍ത്തിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അടക്കമുള്ളവര്‍ നീതി എന്നത് പ്രതികാരമല്ല എന്ന തരത്തിലുള്ള ശക്തമായ സന്ദേശവുമായി മുന്നോട്ടുവന്നിരുന്നു.
മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പൊലിസ് വെടിവെപ്പില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ സംഘടനയും അന്വേഷണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."