കുട്ടികള്‍ മണ്ണ് തിന്നെന്ന ആരോപണം; ശിശുക്ഷേമ സമിതി ജന. സെക്രട്ടറിയോട് സി.പി.എം വിശദീകരണം തേടി
തിരുവനന്തപുരം: കൈതമുട്ടില് കുട്ടികള്‍ വിശന്ന് മണ്ണു തിന്നെന്ന ആരോപണത്തില്‍ സി.പി.എം വിശദീകരണം തേടി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്കിനോടാണു വിശദീകരണം തേടിയത്. വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറി വിമലിനോടും വിശദീകരണം ആവശ്യപ്പെട്ടു. കുട്ടികള്‍ മണ്ണുതിന്നുന്നത് കണ്ടെന്ന് ദീപക് വെളിപ്പെടുത്തിയിരുന്നു. പ്രചാരണം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതിനിടെ, സ്ഥലം സന്ദര്‍ശിച്ച ബാലാവകാശ കമ്മീഷന് ചെയര്മാന് പി സുരേഷ് ദീപകിന്റെ വാദം തള്ളിയിരുന്നു. നാലു കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്റെ ക്രൂരതകള്‍ കൊണ്ടാണെന്നാണ് മാതാവും പിന്നീട് പറഞ്ഞിരുന്നു. അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും വിശപ്പ് മൂലം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്നും ആവശ്യത്തിന് ഭക്ഷണം മക്കള്‍ക്ക് ലഭിച്ചിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."