എസ്.വൈ.എസ് റബീഅ് കാംപയിന്‍ സമാപന പരിപാടികള്‍ക്ക് അന്തിമരൂപമായി
മലപ്പുറം: മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വമെന്ന പ്രമേയവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാംപയിന്‍ സമാപന പരിപാടികള്‍ക്ക് അന്തിമ രൂപമായി. ഒന്‍പതിന് തിരുവനന്തപുരം വാദി ത്വയ്ബയില്‍ (ഗാന്ധി പാര്‍ക്ക് ) വൈകിട്ട് അഞ്ചിനാണ് സമാപന സംഗമം.
സമാപനത്തിന് മുന്നോടിയായി നടക്കുന്ന ആമില, വിഖായ പരേഡും റാലിയും നാലിന് പാളയം രക്ത സാക്ഷി മണ്ഡപ പരിസരത്ത് നിന്നാരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പുറമെ വിവിധ ജില്ലകളില്‍ നിന്നുള്ള എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും ബഹുജനങ്ങളും റാലിയില്‍ അണി നിരക്കും.
എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, എ.എം പരീത് എറണാകുളം, ഹസന്‍ ആലംകോട്, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ ഇടുക്കി, നിസാര്‍ പറമ്പന്‍, മുഹമ്മദ് ഉഖൈല്‍ കൊല്ലം, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ശരീഫ് ദാരിമി നീലഗിരി, സലീം എടക്കര നേതൃത്വം നല്‍കും.
അഞ്ചിന് പ്രകീര്‍ത്തന സദസ് ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, പൂക്കോയ തങ്ങള്‍ ചന്തേര, കെ.എ റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബൂബക്കര്‍ ബാഖവി മലയമ്മ, ശരീഫ് ദാരിമി കോട്ടയം, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഷാജഹാന്‍ ദാരിമി പനവൂര്‍, നസീര്‍ ഖാന്‍ ഫൈസി നേതൃത്വം നല്‍കും.
5.30ന് ആരംഭിക്കുന്ന സമാപന സംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസ്വി, സി.എസ്.ഐ സൗത്ത് ഡയസ്സസ് റവ. ഡോ. ജെ.ഡബ്ല്യു പ്രകാശ് സൗഹാര്‍ദ പ്രഭാഷണം നിര്‍വഹിക്കും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത തിരുവനന്തപുരം ജില്ലാ ജന.സെക്രട്ടറി എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും ഷാനവാസ് കണിയാപുരം നന്ദിയും പറയും. മെട്രോ മുഹമ്മദ് ഹാജി, പ്രൊഫ. കെ. തോന്നക്കല്‍ ജമാല്‍, ബീമാ പള്ളി റഷീദ്, കാടാമ്പുഴ മൂസ ഹാജി സംബന്ധിക്കും. നവംബര്‍ ഏഴിന് പാണക്കാട് തുടക്കം കുറിച്ച കാംപയിനിന്റെ ഭാഗമായി ജില്ലാതല വിളംബര റാലികള്‍, സെമിനാറുകള്‍, മണ്ഡലം തല മെഹ്ഫിലെ അഹ്‌ലു ബൈത്ത്, ടേബിള്‍ ടോക്കുകള്‍, പഞ്ചായത്ത് തല ഗുല്‍ഷനെ നഅ്ത്, മൗലിദ് മുസാബഖ, സന്ദേശ റാലികള്‍, യൂനിറ്റുതല മെഹ്മാനെ മൗലിദ്, പ്രമേയ പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."