ഹാദിയക്ക് നീതി വാങ്ങി നല്‍കിയത് വനിതാ കമ്മിഷനല്ല; എം.സി ജോസഫൈനെതിരേ വിമര്‍ശനവുമായി ഷെഫിന്‍ ജഹാന്‍
കോഴിക്കോട്: ഹാദിയ കേസില്‍ ലക്ഷങ്ങള്‍ മുടക്കി നീതി വാങ്ങിക്കൊടുത്തത് വനിതാ കമ്മിഷനാണെന്ന എം.സി ജോസഫൈന്റെ പ്രസ്താവനക്കെതിരേ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ രംഗത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷെഫിന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷക്കെതിരേ രംഗത്തെത്തിയത്. ഹാദിയക്ക് നീതി ലഭ്യമാക്കാന്‍ പല തവണ നേരില്‍ കണ്ട് പരാതി ഉന്നയിച്ചിട്ടും നടപടി എടുക്കാതിരുന്ന കമ്മിഷന്‍ അല്‍പമെങ്കിലും ലജ്ജ ഉണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഷെഫിന്‍ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയ കേസില്‍ ലക്ഷങ്ങള്‍ മുടക്കി നീതി വാങ്ങിക്കൊടുത്തത് വനിതാ കമ്മിഷന്‍ ആണെന്ന തരത്തില്‍ ജോസഫൈന്‍ നടത്തിയ പ്രസ്താവന കണ്ടശേഷം കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലാണ് താനെന്നും ഷെഫിന്‍ പറയുന്നു.
മാസങ്ങളോളം തിരുവനന്തപുരത്തെ വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് കയറി ഇറങ്ങിയതും ഒടുവില്‍ തിരുവനന്തപുരത്ത് നടന്ന അദാലത്തിനെത്തിയ തന്നോട് പ്രശ്‌നം ഉണ്ടാക്കരുതെന്നാണ് കമ്മിഷന്‍ അധ്യക്ഷ പറഞ്ഞതെന്നും ഷെഫിന്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നുണ്ട്. സുപ്രിംകോടതിയില്‍ ഹാജരാകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹാജരായ ഹാദിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി നിലപാട് പറഞ്ഞതിന് ശേഷം മാത്രമാണ് കമ്മിഷന്‍ കളം മാറ്റി ചവിട്ടിയതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും വലിയ മനുഷ്യാവകാശ ലംഘനത്തിന് ഒരു സ്ത്രീ ഇരയായിക്കൊണ്ടിരുന്നിട്ടും സുപ്രിംകോടതിയില്‍ സത്യസന്ധമായ ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയാന്‍ പോലുമുള്ള ആര്‍ജവം കാണിക്കാതെ മാളത്തിലൊളിച്ചിട്ട് ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നത് ആരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണന്നും പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തിനിടെയാണ് രണ്ടു വിഭാഗങ്ങള്‍ വടം കെട്ടി വലിച്ച ഹാദിയയെ വനിതാ കമ്മിഷന്‍ ഇടപെട്ടാണ് സ്വതന്ത്രയാക്കിയതെന്ന് അധ്യക്ഷ ജോസഫൈന്‍ അവകാശപ്പെട്ടത്. നീതി ലഭ്യമാക്കാന്‍ ശ്രമിച്ച വനിതാ കമ്മിഷനോട് ഒരു നന്ദി വാക്കുപോലും പറയാന്‍ ഹാദിയ എത്തിയില്ലെന്നും അദാലത്തിനിടെ മാധ്യമങ്ങളോട് ജോസഫൈന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."