രണ്ട് കുട്ടികള്‍ വെന്തുമരിച്ച സംഭവം ,പാചക വാതക ചോര്‍ച്ചയെന്ന് നിഗമനം
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീടിനുള്ളില്‍ നടന്ന പൊട്ടിത്തെറിയേയും അഗ്നിബാധയേയും തുടര്‍ന്ന് സഹോദരങ്ങള്‍ വെന്തു മരിക്കാനിടയായ ദുരന്തത്തിന് വഴിവച്ചത് പാചക വാതക ചോര്‍ച്ചയെന്ന് നിഗമനം.
ഇന്നലെ കാലത്ത് കുന്നുംകുളം എ.സി.പി.ടി.എസ് സിനോജ്, വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്‌റ്റേഷന്‍ ഓഫിസര്‍ പി.എസ് സുരേഷ്, എസ്.ഐ കെ.സി രതീഷ്, സയന്റിഫിക് ഓഫിസര്‍ റിനി തോമാസ്, വിരലടയാള വിദഗ്ധന്‍ കെ.പി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അപകടത്തിന് കാരണം പാചക വാതക ചോര്‍ച്ചയില്‍ നിന്ന് തീപടര്‍ന്നതാകമെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ തൃശൂര്‍ പൊലിസ് അക്കാദമി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍കോര്‍പറേഷന്‍ അധികൃതരും മലാക്കയിലെത്തി തെളിവെടുപ്പ് നടത്തും. മലാക്ക ആച്ച കോട്ടില്‍ ഡാന്റെഴ്‌സ് ബിന്ദു ദമ്പതികളുടെ മക്കളായ ഡാന്‍ഫലീസ് (7), സെലസ് മിയ (ഒന്നര) എന്നിവരാണ് മരിച്ചത്. മറ്റൊരു മകള്‍ സെലസ് നിയ( 12 ) അത്ഭുതകരമായി രക്ഷപ്പെട്ടു. 80 ശതമാനം പൊള്ളലേറ്റ ഡാന്റെഴ്‌സിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. യുവാവും ഭാര്യയും എറണാംകുളം മെഡിക്കല്‍ സെന്ററിലാണ് ചികിത്സയില്‍ കഴിയുന്നത്. സെലസ്മിയ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലായിരുന്നു കഴിഞ്ഞിരുന്നത്. കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് പീച്ചിയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. സെലസ്മിയയും ഡാന്‍സലിസും കുറ്റുമുക്ക് സാന്ദീപനി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
കുട്ടികള്‍ മരിച്ച് കിടന്നിരുന്ന റൂമിന്റെ പിറക് വശത്ത് ഗ്യാസ് അടുപ്പില്‍ വെള്ളം തിളപ്പിച്ചിരുന്നതായി പറയുന്നു. ഇതില്‍ നിന്ന് മുറിക്കുള്ളിലേക്ക് ഗ്യാസ് പരന്നതാകാമെന്നാണ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ കിടന്നിരുന്ന മുറിക്ക് ജനവാതിലുകള്‍ ഉണ്ടായിരുന്നില്ല. ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
പിന്നീട് ഇന്‍വെര്‍ട്ടറില്‍ നിന്നാണെന്ന് പറഞ്ഞെങ്കിലും മുറിക്കുള്ളില്‍ ഇത് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.വ്യാഴം രാത്രി പത്തോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."