കാര്യവട്ടത്തും സഞ്ജു കളിക്കില്ല; ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു
തിരുവനന്തപുരം: ടീമിലിടം നേടിയിട്ടും പവലിയനിലിരുന്ന് കളികാണേണ്ടി വരുന്ന മലയാളി താരം സഞ്ജു സാംസണിന്റെ ദുര്യോഗത്തിന് കാര്യവട്ടത്തും മാറ്റമില്ല. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പരുക്കേറ്റ ശിഖര്ധവാന് പകരക്കാരനായാണ് സഞ്ജുവിനെ അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയത്.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ കാര്യവട്ടത്ത് സ്വന്തം നാട്ടില്‍ നടക്കുന്ന രണ്ടാം മത്സരത്തിലെങ്കിലും കളിക്കാനിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഭൂരിഭാഗം മാലയാളികളും. ആ പ്രതീക്ഷക്കാണ് ഇപ്പോള്‍ മങ്ങളേറ്റിരിക്കുന്നത്. അതേസമയം രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ വിന്‍ഡീസ് ബാറ്റിങ്ങിനയച്ചു. ഹൈദരാബാദില്‍ നടന്ന ആദ്യ ട്വന്റി20യിലെ അതേ ടീമുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്.
വിന്‍ഡീസ് ടീമില്‍ ദിനേഷ് രാംദിനും പകരം നിക്കോളാസ് പുരാന് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നേരത്തേ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ പന്തുചുരണ്ടിയതായി കണ്ടെത്തിയ ഈ താരത്തെ നാല് മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. ഈ ശിക്ഷ അവസാനിച്ചതിനെ തുടര്‍ന്നാണ് ടീമില്‍ തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."