അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്ന് അംഗീകാരങ്ങളുടെ നിറവിലേക്ക്
ചെറുവത്തൂര്‍: അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ വിദ്യാലയത്തിന് അംഗീകാരങ്ങളുടെ നിറവ്. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിനു സര്‍വശിക്ഷാ അഭിയാന് ദേശീയ അംഗീകാരത്തിനു പിന്നാലെ മികച്ച പി.ടി.എ അംഗീകാരവും. വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കും എത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണു ചെറുവത്തൂര്‍ ഉപജില്ലയിലെ മികച്ച പി.ടി.എ അവാര്‍ഡും ജില്ലയില്‍ മൂന്നാം സ്ഥാനവും വിദ്യാലയത്തെ തേടിയെത്തിയത്. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ അംഗീകാരം നഷ്ടപ്പെട്ട വിദ്യാലയമാണിത്. എന്നാല്‍ ചിട്ടയായ പ്രവര്‍ത്തങ്ങളിലൂടെ മുന്നേറിയപ്പോള്‍ പ്രീ പ്രൈമറി വിഭാഗം ഉള്‍പ്പെടെ 305 കുട്ടികളാണ് ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. വിദ്യാലയ മികവുകള്‍ വീടുകളിലെത്തി പങ്കുവയ്ക്കുന്ന വീട്ടുമുറ്റങ്ങളിലെ മികവുത്സവം എന്ന ആശയം നടപ്പിലാക്കിയതിനാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്സത്തുലിനെ സര്‍വശിക്ഷാ അഭിയാന് ദേശീയ സെമിനാറിലേക്കു തിരഞ്ഞെടുത്തത്. എം. ബാബു പ്രസിഡന്റും സി.എം റഹ് മത്ത് എം.പി.ടി.എ പ്രസിഡന്റുമായ പി.ടി.എ കമ്മിറ്റിയാണ് പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."