പ്രവാസി മലയാളികളുടെ ക്ഷേമം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് നിയമസഭാ സമിതി ആറാമത് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെന്നൈ മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ശുപാര്‍ശകളടങ്ങിയതാണ് റിപ്പോര്‍ട്ട്.
ചെന്നൈയിലെ നോര്‍ക്ക ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാക്കി അതിനെ മാറ്റണമെന്നും ശുപാശ ചെയ്തതായി സമിതി ചെയര്‍മാന്‍ കെ.വി അബ്ദുല്‍ഖാദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍നിന്ന് ചെന്നൈയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കണം. ചെന്നൈ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവഡി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം.
നോര്‍ക്ക റൂട്‌സ്, പ്രവാസിക്ഷേമ ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്കിടയില്‍ എത്തിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. നോര്‍ക്ക അംഗത്വം നല്‍കലും കാര്‍ഡ് വിതരണവും സമയബന്ധിതമായി നടപ്പാക്കണം. ചെന്നൈയിലെ മലയാളം മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. അധ്യാപകര്‍ക്ക് അര്‍ഹമായ ഓണറേറിയം, ടി.എ എന്നിവ നല്‍കുന്നതിന് നടപടി സ്വീകരിക്കണം. കേരളത്തിലെ ഈഴവ സമുദായവും കന്യാകുമാരി ജില്ലയിലെ ഈഴുവ സമുദായവും ഒന്നാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം.
ഈഴുവ വിഭാഗത്തിന് ലഭിക്കുന്ന സംവരണാനുകൂല്യം ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."