സനലിന്റെ കുടുംബം സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബം സമരത്തിനൊരുങ്ങുന്നു.
മരണം നടന്ന് ഒരുമാസം പിന്നിട്ടിട്ടും കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്നാരോപിച്ചാണ് സമരം. 10ന് സെക്രട്ടേറിയറ്റിന്മുന്നില്‍ ആരംഭിക്കുന്ന സമരം അനുകൂല തീരുമാനം ഉണ്ടാവുന്നതുവരെ തുടരുമെന്ന് ഭാര്യ വിജിയും സനലിന്റെ മാതാവ് രമണിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിമാരും നേതാക്കളുമടക്കം വീട് സന്ദര്‍ശിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടപ്പോഴും സഹായം വാഗ്ദാനം ചെയ്തിരുന്നു. വിവിധ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമായി 25 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ദൈനംദിന ജീവിതത്തിനുപോലും നിവൃത്തിയില്ലാത്ത അവസ്ഥയാണ്.
കടംകാരണം സനല്‍കുമാറിന്റെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മകനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഈ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗമില്ല. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുന്നതുവരെ കുട്ടികളുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുമെന്നും കുടുംബം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."