പുഴയ്ക്കല്‍ മിനി ബസ്റ്റാന്‍ഡിനും റോഡ് വികസനത്തിനും 25 ലക്ഷം രൂപ അനുവദിച്ചു
തൃശൂര്‍: പുഴയ്ക്കല്‍ സെന്ററിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പുഴയ്ക്കലില്‍ മിനി ബസ് സ്റ്റാന്‍ഡും, പുഴയ്ക്കല്‍ പാലം മുതല്‍ പുതിയ ബസ് ഷെല്‍ട്ടര്‍ വരെ അഞ്ചുവരി പാതയും നിര്‍മിക്കുന്നതിനായി വടക്കാഞ്ചേരി മണ്ഡലത്തില്‍ അനുവദിച്ച എം.എല്‍.എമാരുടെ പ്രാദേകിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. പുഴയ്ക്കലിലെ പഴയ പാലം പുതുക്കി പണിയുന്നതിനും നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുമായി ബഡ്ജറ്റില്‍ അനുവദിച്ച 20 കോടി രൂപക്ക് പുറമെയാണ് ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനും റോഡവികസനത്തിനുമായി എം.എല്‍.എ ഫണ്ട് അനുവദിച്ചിട്ടുള്ളത്. പുഴയ്ക്കല്‍ പഴയപാലം പുതുക്കി പണിയുന്നതുമായ ബന്ധപ്പെട്ട് അനില്‍ അക്കര എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. പ്രസ്തുത നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാര്ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഒ ചുമ്മാര്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.വി കുരിയാക്കോസ്, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ ഇ.ഐ സജിത്ത്, പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം അസി. എഞ്ചിനീയര്‍ ഷാന്റോ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ആര് ജയചന്ദ്രന്, ടി.ഡി വില്‍സണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."