'ആരാധനാലയങ്ങളെ അക്രമകേന്ദ്രങ്ങളാക്കരുത് '
മലപ്പുറം: മുടിക്കോട് പള്ളിയില്‍കയറി ഇമാമിനെയും പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളെയും ക്രൂരമായ മര്‍ദിച്ച കാന്തപുരം വിഭാഗത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ കമ്മിറ്റി. മുസ്ലിം സമൂഹത്തിന് അഭയകേന്ദ്രമാകേണ്ട പള്ളികളില്‍പോലും സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്ന തരത്തില്‍ അക്രമം അഴിച്ചുവിടുന്നത് അംഗീകരിക്കാനാകില്ലെന്നും ചെമ്മാട് ദാറുല്‍ഹുദായില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി ചെമ്മാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്, കെ.എ റഹ്മാന് ഫൈസി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, എ.കെ ആലിപ്പറമ്പ്, അബ്ദുല്‍ അസീസ് ബാഖവി പങ്കെടുത്തു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കെ. സൈതുട്ടി ഹാജി, ബി.എസ്.കെ തങ്ങള്‍, കെ.എം കുട്ടി എടക്കുളം, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, പി. അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പരുവമണ്ണ, സി. യൂസുഫ് ഫൈസി, എം. അബൂബക്കര്‍ മൗലവി ചേളാരി, ഒ.പി അലി മാസ്റ്റര്‍, യു. ഇബ്രാഹീം ഹാജി, കെ.പി ചെറീതു ഹാജി, സി.എച്ച് ബഷീര്‍ തലക്കാട്, ജമാലുദ്ദീന്‍ മാവണ്ടിയൂര്‍, അമ്പായത്തിങ്ങല്‍ അബൂബക്കര്‍, കോപ്പിലാന്‍ അബു ഹാജി, കെ. മോയിന്‍ കുട്ടി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."