HOME
DETAILS

മങ്ങാട്ടുമുറി സ്‌കൂളില്‍ വീണ്ടും ബെല്ല് മുഴങ്ങും

  
backup
August 02, 2017 | 6:01 PM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

കൊണ്ടോട്ടി: അടച്ചുപൂട്ടിയ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളില്‍ വീണ്ടും ബെല്ലുമുഴങ്ങുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥികളും നാട്ടുകാരും. അടച്ചുപൂട്ടിയ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചതോടെയാണ് പ്രതീക്ഷയേറിയത്.
ഇതുപ്രകാരം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാകും. 2016 ജൂണ്‍ എട്ടിനാണ് ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപച്ചതുകാരണം അടച്ചുപൂട്ടിയത്.
പിന്നീട്  ജൂണ്‍ 12 മുതല്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസാ കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും മാനേജര്‍ ഇതിനെതിരേ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഏറ്റെടുത്ത നടപടി ചോദ്യംചെയതാണ് അപ്പീല്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ നടപടി കോടതി ശരിവയ്ക്കുകയായിരുന്നു.
സ്‌കൂള്‍ കെട്ടിടത്തിന്റെ മൂല്യനിര്‍ണയമടക്കമുളള നടപടികള്‍ റവന്യൂ വകുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. 65 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സെന്റിന് 80,000 രൂപയും കെട്ടിടത്തിനു പത്തു ലക്ഷവും ഫര്‍ണിച്ചര്‍, മരം എന്നിവയ്ക്ക് 10,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന വില. കോടതി ഉത്തരവ് വന്നതോടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനിടെ, സ്‌കൂളിന്റെ കെട്ടിടം വീണ്ടെടുക്കുന്നതുവരെ മദ്‌റസയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു വാടകനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ പഞ്ചായത്തിലെത്തിയിട്ടില്ലെന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പുളിക്കല്‍ പഞ്ചായത്തിനോടു നേരത്തേതന്നെ വാടക നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതിനു നിയമം അനുശാസിക്കുന്നില്ലെന്നു പറഞ്ഞു നിരസിച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റുന്നതുവരെ മദ്‌റസയില്‍ പ്രവര്‍ത്തിക്കുന്നതിനു വാടക നല്‍കാന്‍ ടി.വി ഇബ്‌റാഹീം എം.എല്‍.എ സര്‍ക്കാരില്‍നിന്നു പ്രത്യേക ഉത്തരവ് വാങ്ങിയത്. മദ്‌റസയുടെ കെട്ടിടം താല്‍ക്കാലികമാണെന്നും വൈകാതെ പരിഹാരം കാണുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മദ്‌റസാ കെട്ടിടത്തിലേക്കു സ്‌കൂള്‍ മാറ്റിയിരുന്നത്. അതേസമയം, കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നാട്ടുകാര്‍ പ്രകടനം നടത്തുകയും ചെയ്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എൽ.സി ഹിന്ദി: ആശ്വാസമായി ചോദ്യപേപ്പർ; ശരാശരിക്കാരെയും മുൻനിരക്കാരെയും ഒരുപോലെ പരിഗണിച്ച ചോദ്യങ്ങൾ

latest
  •  a month ago
No Image

പാചകവാതക വിതരണം നിലച്ചു; സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളും പൂട്ടി

Kerala
  •  a month ago
No Image

പാചക വാതക ക്ഷാമം കൂടുതല്‍ ഹോട്ടലുകള്‍ക്ക് താഴിട്ടു; വ്യവസായ മേഖലയും മരുന്നുല്‍പാദനവും പ്രതിസന്ധിയില്‍

National
  •  a month ago
No Image

വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് ഇനി 14 ലക്ഷം; ധനസഹായം വർധിപ്പിച്ച് മന്ത്രിസഭാ യോഗം

Kerala
  •  a month ago
No Image

പാലിലെ മായം തടയാൻ കർശന നടപടി; ഉൽപാദകർക്കും വിൽപനക്കാർക്കും ഇനി എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധം

National
  •  a month ago
No Image

വോട്ടർപട്ടിക പരിഷ്‌കരണം പൂർത്തിയായി; പുതുതായി എത്തിയത് 1,58,212 പേർ; വോട്ടർമാരുടെ എണ്ണം ഇനിയും ഉയർന്നേക്കും

Kerala
  •  a month ago
No Image

എ.ഐ പ്രചാരണത്തിന് ലേബലിങ് നിർബന്ധം, ഹരിത പ്രോട്ടോക്കോൾ പാലിക്കണം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a month ago
No Image

യുഎസിനെ ഞെട്ടിച്ച് ശ്രീലങ്ക; കൊല്ലപ്പെട്ട ഇറാൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകും; ട്രംപിന്റെ നിർദ്ദേശം തള്ളി

International
  •  a month ago
No Image

കുടിവെള്ളവും ഭക്ഷണവും തീരുന്നു, സഹായിക്കണേ... ഇറാന്‍ തുറമുഖത്ത് കുടുങ്ങിയ ഇന്ത്യന്‍ നാവികരുടെ ദുരിത സന്ദേശം പുറത്ത്

latest
  •  a month ago
No Image

മിനാബ് സ്കൂൾ ആക്രമണം: അന്താരാഷ്ട്ര നിയമലംഘനമെന്ന് ചൈന; ഇരകൾക്ക് രണ്ട് ലക്ഷം ഡോളർ വീതം ധനസഹായം

International
  •  a month ago