കാരക്കാ മലയില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 30 പവന്‍ കവര്‍ന്നു
പനമരം: അഞ്ചാംമൈല്‍ കാരക്കാമലയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കാട്ടില്‍ ഉസ്മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അറരയോടെ മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയോടെ 6.20നും 6.50നും ഇടക്കാണ് മോഷണം നടന്നത്. വീട്ടുകാര്‍ 300 മീറ്റര്‍ അകലെയുള്ള തറവാട്ടു വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ഇരുനില വീട്ടില്‍ കിടപ്പുമുറികളെ അലമാരകളിലായി സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. ഉസ്മാന്റെ ഉമ്മ കാഞ്ഞായി ആയിഷ നവംമ്പര്‍ ഒന്നിന് മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി നടന്ന പ്രത്യോക പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി ഉസ്മാനും കുടുംബവും വീട് പൂട്ടി രാത്രി 6.20 ഓടെയാണ് തറവാട് വീട്ടിലേക്ക് പോയത്. 6.50 ഓടെ ഉസ്മാന്റെ മകന്‍ അജ്‌നാസ് വീട്ടിലെത്തി മുന്‍വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. തുടര്‍ന്ന് വീട്ടുകാരേയും പൊലിസിനെയും അറിയിക്കുകയായിരുന്നു. ഈയടുത്ത് വിവാഹം കഴിഞ്ഞ ഉസ്മാന്റെ മക്കളുടെ ഭാര്യമാരുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ തന്നെ ഉണ്ടായിരുന്ന മറ്റ് സ്വര്‍ണ്ണാഭരണങ്ങളും പണവും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ പനമരം പൊലിസ് അന്വേഷണം തുടങ്ങി. ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, പനമരം എസ്.ഐ രാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പൊലിസ് നായയെയും സ്ഥലത്ത് എത്തിച്ചുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ കെല്ലുര്‍ അഞ്ചാംമൈല്‍ ഭാഗങ്ങളില്‍ നിന്നായി നാല് വീടുകളില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. തുറക്ക ഇബ്രാഹിം, തുരുത്തിയില്‍ മൊയ്തു ഹാജി, പുല്ലമ്പി അബ്ദുല്ല, പുറക്ക ഇബ്രാഹിം എന്നിവരുടെ വീടുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. രണ്ട് മാസം മുമ്പാണ് തൊട്ടടുത്ത പീച്ചംങ്കോട് നിന്ന് അച്ചിട്ട വീട് കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണം മോഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."