HOME
DETAILS

നായനാര്‍: സ്‌നേഹപര്യായം

  
backup
December 09 2019 | 03:12 AM

todays-article-about-nayanar-09-12

 


ഇ.കെ നായനാരെ ദൂരെനിന്നാണ് ആദ്യം കണ്ടത്. അന്ന് ഞാനൊരു കുട്ടിയായിരുന്നു. കയ്യൂര്, മൊറാഴ സമരങ്ങളിലെ അറിയപ്പെടുന്ന നേതാവ്. കൊലക്കയറില്‍നിന്ന് രക്ഷപ്പെട്ട ജനനായകന്‍. പിന്നീട് അടുത്തിടപഴകാനും സഖാവിനൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞു. ആദരവും സ്‌നേഹവും ഇത്രമേല്‍ നേടിയെടുക്കാന്‍ കഴിഞ്ഞ നേതാക്കള്‍ അപൂര്‍വമാണ്. ത്യാഗോജ്വലമായ സമര -സംഘടനാജീവിതം നയിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുംമുന്‍പ് ആറുവര്‍ഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷവും ഒളിവുജീവിതത്തിനും സമരങ്ങള്‍ക്കും ജയില്‍വാസത്തിനും കുറവുണ്ടായില്ല.
നായനാരുമായി സംസാരിക്കുന്ന വേളയില്‍ ചിലപ്പോഴെല്ലാം പഴയകാല ഏടുകള്‍ പങ്കുവയ്ക്കുമായിരുന്നു. 1948ല്‍ അമ്മ മരിച്ചപ്പോള്‍ നായനാര്‍ ഒളിവിലായിരുന്നു. വന്നാല്‍ പൊലിസ് പിടിക്കും. അതുകാരണം എ.കെ.ജിയാണ് തനിക്ക് പകരമായി വീട്ടിലെത്തി സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാ മേഖലയിലും മാതൃക സൃഷ്ടിച്ചു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളായി സഖാവ് മാറിയത്, ത്യാഗോജ്വലപ്രവര്‍ത്തനങ്ങളുടെയും മാര്‍ക്‌സിസം - ലെനിനിസത്തോടുള്ള പ്രതിബദ്ധതയുടെയും ഫലമായാണ്.
1972ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം പല ഘട്ടങ്ങളിലായി ആ സ്ഥാനത്ത് 11 വര്‍ഷം പ്രവര്‍ത്തിച്ചു. മൂന്നുതവണയായി 4009 ദിവസം മുഖ്യമന്ത്രിയായും ആറേമുക്കാല്‍ വര്‍ഷം പ്രതിപക്ഷനേതാവായും ഭരണ -സമര- സംഘടനാപ്രവര്‍ത്തനം നടത്തി. ഇതിലോരോ മേഖലയിലും സവിശേഷതയും മാതൃകയും സൃഷ്ടിച്ചു. ജനങ്ങളോടും നാടിനോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറായിരുന്നു എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുഖമുദ്ര. സത്യസന്ധതയും നിര്‍ഭയത്വവും അടിസ്ഥാനസ്വഭാവമായിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നായനാരെ ഡല്‍ഹി കേരള ഹൗസില്‍ ആര്‍.എസ്.എസുകാര്‍ തടയാന്‍ സാഹസികശ്രമങ്ങള്‍ നടത്തിയിരുന്നു. അതുള്‍പ്പെടെ ഏത് ഘട്ടത്തിലാണെങ്കിലും നായനാര്‍ക്ക് ഒരു കുലുക്കവുമുണ്ടായില്ല. പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുന്നതില്‍ കാണിച്ചത് അസാമാന്യ മനഃസാന്നിധ്യമായിരുന്നു.
കമ്മ്യൂണിസ്റ്റ് നേതൃ സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തിനും കേരളീയരുടെ പുരോഗതിക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കി. തന്റെ നേതൃത്വത്തിലുള്ള മൂന്ന് സര്‍ക്കാരുകളിലൂടെ സ്ഥാപിച്ച നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. തോട്ടിപ്പണി കേരളത്തില്‍ ഇല്ലാതാക്കിയത് നായനാര്‍ സര്‍ക്കാരാണ്. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കി. സംസ്ഥാനത്തെ വൈദ്യുതിമിച്ച നാടാക്കി. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലിസ്റ്റോര്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ആദ്യത്തെ ഐ.ടി പാര്‍ക്ക് വന്നത് തിരുവനന്തപുരത്താണ്. അത് നായനാര്‍ നടത്തിയ വിദേശയാത്രയുടെ തുടര്‍ച്ചയായിട്ടായിരുന്നു. പ്രവാസി മലയാളികളുടെ ക്ഷേമത്തിന് സമഗ്രമായ പദ്ധതി ആദ്യം നടപ്പാക്കിയത് നായനാരുടെ നേതൃത്വത്തിലായിരുന്നു.
സര്‍ക്കാര്‍നയങ്ങളെയും പരിപാടികളെയും എതിര്‍ക്കാനും തരംതാഴ്ത്താനും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വലിയതോതില്‍ പരിശ്രമിച്ചിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഉല്‍പ്പാദനക്ഷമമല്ലെന്ന് ചില സാമ്പത്തികപണ്ഡിതന്മാര്‍ വിലയിരുത്തി. അതേറ്റുപിടിച്ച് അതേ വാദമുഖം പ്രതിപക്ഷനേതാവടക്കം നിയമസഭയിലും പുറത്തും അവതരിപ്പിച്ചപ്പോള്‍ ചാട്ടുളിമൂര്‍ച്ചയില്‍ അതിന് നായനാര്‍ നല്‍കിയ മറുപടി എന്നും ഓര്‍മിപ്പിക്കപ്പെടുന്നതാണ്; '' 70 ഉം 80 ഉം വയസായ അമ്മമാരെ നോക്കി നിങ്ങള്‍ക്ക് ഉല്‍പ്പാദനക്ഷമതയില്ലെന്ന് പരിഹസിക്കുന്നതിന് പകരം, ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും പാങ്ങില്ലാത്ത പാവങ്ങളാണ് അവരെന്ന് മനസ്സിലാക്കൂ'' എന്നായിരുന്നു സഖാവിന്റെ ഉപദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago
No Image

പൊന്നും വില; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago