എട്ടു വയസുകാരിക്ക് ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കോഴിക്കോട്: എട്ടുവയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം പതിവാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കക്കോടി കിഴക്കുംമുറി പൊയില്‍താഴത്ത് ആയിഷ മന്‍സിലില്‍ റില്‍ഷാദ് എന്ന കുട്ടിമോന്‍ (34) ആണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്. പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് പ്രത്യേക പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്ഥിരമായി ഇയാളുടെ ഓട്ടോയിലാണ് ബാലിക സ്കൂളിലേക്കും തിരിച്ചും പോയിരുന്നത്. ഓട്ടോയിലുള്ള മറ്റു വിദ്യാര്ഥിനികളെയെല്ലാം ഇറക്കിയ ശേഷമായിരുന്നു അടുത്തകാലത്തായി ബാലികയെ ഡ്രൈവര്‍ വീട്ടിലെത്തിക്കാറുള്ളത്. പതിവായി വൈകുന്നത് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ മറ്റു കുട്ടികളെ വീട്ടിലെത്തിച്ച് തിരിച്ചെത്താനുള്ള സമയമാണ് റില്‍ഷാദ് കാരണമായി പറഞ്ഞത്. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും മറ്റും ആരോടും തുറന്നുപറയരുതെന്ന് റില്‍ഷാദ് ബാലികയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇയാളുടെ ഉപദ്രവം സഹിക്കാതെ വന്നതോടെ ബാലിക വീട്ടുകാരോട് കാര്യം തുറന്നുപറയുകയും രക്ഷിതാക്കള്‍ എലത്തൂര്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."