പാചക വാതക സബ്‌സിഡി: യൂത്ത് ലീഗ് അടുപ്പ് സമരം നടത്തി
കളമശേരി: പാചക വാതക സബ്‌സിഡി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് സമരം നടത്തി. സൗത്ത് കളമശേരിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം എച്ച്.എം.ടി കവലയില്‍ സമാപിച്ചു. തുടര്‍ന്ന്
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ് അടുപ്പ് കത്തിച്ച് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി സുബൈര്‍ അധ്യക്ഷനായി.
മണ്ഡലം സെക്രട്ടറി കെ.ഇ മാഹിന്‍, കെ.എ റഫീഖ്, പി.എം ഫൈസല്‍, പി.എ ഷമീര്‍, ഷിഹാബ് കോട്ടിലാന്‍, അബ്ദുല്‍ ഖാദര്‍ തീനാടന്‍, വി.എസ് ഷംസു, എം.എ ഹഖീം, സലീം കാരുവള്ളി, കെ.എ അബ്ദുല്‍ വഹാബ്, അനൂപ് പാരിക്കാട്ട് , വി.എസ് മുഹമ്മദ് സമീല്‍, കെ.എ ഷഫീഖ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുവാറ്റുപുഴ: പാചക വാതക സബ്‌സീഡി എടുത്തു കളയുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്‌ലിം യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതീകാത്മക അടുപ്പ് സമരം സംഘടിപ്പിച്ചു. മുവാറ്റുപുഴ ഇ.ഒ മഹലില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കച്ചേരിത്താഴത്ത് അടുപ്പ് കൂട്ടി.
മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എം ഹാഷിം സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ഭാരവാഹികളായ കെ.എം റഫീഖ്, കെ.എസ് സുലൈമാന്‍, പി എസ് അജീഷ്, പി.കെ അജാസ്, സുമീര്‍ പുഴക്കര, മുഹമ്മദ് ഇയ്യാസ്, ഷാഫി മുതിരക്കാലായില്‍, അഡ്വ. പി. ഇ സജല്‍, ഫാറൂഖ് മടത്തോടത്ത്, ഗടഠഡ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ കരീം, സിദ്ധീഖ് സിംപിള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോതമംഗലം: പാചകവാതക സബ്‌സിഡി ഒഴിവാക്കി ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം യുത്ത് ലീഗ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുപ്പ് പൂട്ടി സമരം നടത്തി. ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധ സംഗമത്തിന് ഭാരവാഹികളായ എം.എം അന്‍സാര്‍, ഇ.കെ ഹാരീസ്, കെ.പി ജലീല്‍ പി.എ ഷിഹാബ് ,കെ.എ അന്‍സാരി എം. എച്ച് ജലാല്‍ പി.എം ഷെമീര്‍ കെ.എം ആസാദ്. പി.എ മുജീബ് എം.പി നവാസ് പി.എം സഖരിയ കെ.എ ജാബിര്‍ പി.എം ഷിഹാബ്. മാഹിന്‍, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാക്കനാട്: പാചക വാതക സബ്‌സിഡി എടുത്ത് കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് എന്‍.ജി.ഒ കോര്‍ട്ടേഴ്‌സ് ജങ്ഷനില്‍ മുസ്‌ലിം യൂത്ത്‌ലീഗ് അടുപ്പ് സമരം സംഘടിപ്പിച്ചു. നോട്ട് നിരോധനത്തിന് ശേഷം സാധാരണക്കാരന്റെ തലക്കേറ്റ രണ്ടാമത്തെ അടിയാണ് ഈ തീരുമാനമെന്നും, കോര്‍പറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ സാധാരണക്കാരന്റെ എല്ലാ ആനുകൂല്യവും ഇല്ലാതാക്കുന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്നതാണ്. പാചക വാതക സബ്‌സിഡി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് യു.കെ റഫീഖ്, ജനറല്‍ സെക്രട്ടറി ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ ജലീല്‍,മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അബ്ദുള്‍ റസാഖ്, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.എം യൂസഫ്, ടി.എം അലി, യൂത്ത്‌ലീഗ് തൃക്കാക്കര മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി,ജനറല്‍ സെക്രട്ടറി കെ.എന്‍.നിയാസ്, എം.കെ.അന്‍സാര്‍, അബ്ദുള്‍സലാം ഹാജി, സി.എസ്.സിയാദ്, ജിയാസ്, കെ.കെ.അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."