ഡല്‍ഹി തീപിടിത്തം: പൊള്ളലേറ്റിട്ടും രാജേഷ് രക്ഷിച്ചത് 11 ജീവന്
ന്യൂഡല്‍ഹി: പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോഴും തീവിഴുങ്ങിയ കെട്ടിടത്തില്‍നിന്ന് 11 പേരെ രക്ഷിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് രാജേഷ് ശുക്ല.
ഡല്‍ഹി അനാജ് മാര്‍ക്കറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ കെട്ടിടം കത്തിയമരുമ്പോള്‍ എല്ലാവരും മടിച്ചു നിന്നിടത്തേക്ക് അഗ്നി രക്ഷാസേനാംഗങ്ങളില് ഒരാളായ രാജേഷ് സധൈര്യം നടന്നടുക്കുകയായിരുന്നു. ഈ സമയത്ത് താഴെ നിലയില്‍നിന്ന് ആളിപ്പടര്‍ന്ന തീ മുകള്‍നിലയിലേക്കും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഇതിനിടെ തനിക്കേറ്റ പരുക്ക് വകവയ്ക്കാതെയായിരുന്നു രാജേഷ് ശുക്ല11 പേരെ രക്ഷിച്ചത്.
ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശുക്ലയെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അഗ്നിരക്ഷാ സേനാംഗം രാജേഷ് ശുക്ല യഥാര്‍ഥ ഹീറോയാണ്. തീപിടിത്തമുണ്ടായ ഇടത്തേക്ക് ആദ്യമായി പ്രവേശിച്ച അഗ്നി രക്ഷാസേനാംഗം അദ്ദേഹമാണ്. പതിനൊന്നോളം പേരുടെ ജീവനും അദ്ദേഹം രക്ഷിച്ചു.
തനിക്കേറ്റ പരുക്ക് വകവയ്ക്കാതെ അദ്ദേഹം തന്റെ ജോലി പൂര്‍ത്തിയാക്കി. ഈ വീരനായകന് അഭിവാദ്യങ്ങള്‍- സത്യേന്ദര്‍ ജെയിന് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."