HOME
DETAILS

കവളപ്പാറ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം

  
backup
December 09 2019 | 03:12 AM

%e0%b4%95%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 


സ്വന്തം ലേഖകന്‍
എടക്കര (മലപ്പുറം): കവളപ്പാറ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ലഭിച്ചില്ലെന്നാരോപിച്ച് ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം.
വീടും കുടുംബവും നഷ്ടപ്പെട്ട ഞങ്ങള്‍ നിരാലംബരും നിസഹായരുമാണ് എന്ന തലക്കെട്ടോടെയുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടിയായിരുന്നു സമരം. ദുരന്തം നടന്ന് നാലുമാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നാണ് ആരോപണം.
ദുരന്തത്തിനുശേഷം മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ കവളപ്പാറയുടെ പുനരുദ്ധാരണത്തിനായി നിലകൊള്ളുന്ന റീബില്‍ഡ് നിലമ്പൂരിന് ഒരുപാട് സഹായങ്ങള്‍ കൈമാറി.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഒരുകോടി 20 ലക്ഷം രൂപ വീട് നിര്‍മാണത്തിനായി കൈമാറി. എന്നാല്‍, വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ഒരു കുടുംബത്തിനെപ്പോലും പുനരധിവസിപ്പിക്കാന്‍ റീബില്‍ഡ് നിലമ്പൂരിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.
നാലുമാസമായിട്ടും ദുരിതബാധിതര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി വാങ്ങുന്നതിനുപോലും സര്‍ക്കാരിന് സാധിച്ചില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. അടിയന്തര ധനസഹായമായ 10,000 രൂപ പോലും സര്‍ക്കാരില്‍ നിന്ന് ദുരിതബാധിതര്‍ക്ക് ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരം ആരുടെയും ഔദാര്യമല്ല, അവകാശമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരം.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും പുനരധിവാസം എത്രയുംവേഗം നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ എട്ടിനാണ് ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചത്. ദുരന്തബാധിതരും പ്രദേശവാസികളുമായ നിരവധിയാളുകള്‍ സമരത്തില്‍ പങ്കുചേര്‍ന്നു.
സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ പി.പി സുഗതന്‍, വി.എസ് ജോയി, സി.എച്ച് ഇഖ്ബാല്‍, സി.ആര്‍ പ്രകാശ്, അഡ്വ. ടി.കെ അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് മൂന്നോടെ സമരം അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  3 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  3 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  3 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  3 days ago
No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  3 days ago