HOME
DETAILS

ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുമായി ധാരണാ പത്രം ഒപ്പുവച്ചു

  
backup
December 08 2018 | 04:12 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%a7%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകളുടെ ക്ഷേമത്തിനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇനി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലേക്കും.
ഇവര്‍ക്ക് കൂടുതല്‍ ധന സഹായം നല്‍കുന്നതിനായി ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ധാരണ പത്രത്തില്‍ ഒപ്പു വച്ചു.
ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ സി.എം.ഡി ജി.രമേശ് കുമാര്‍ ഐ.എ.എസും, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയരക്ടര്‍ വി.സി ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് ധാരണ പത്രത്തില്‍ ഒപ്പു വച്ചത്. ഇത് പ്രകാരം ഈ സാമ്പത്തിക വര്‍ഷം പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതാകളുടെ ക്ഷേമത്തിനായി 56 ലക്ഷം രൂപ കോര്‍പ്പറേഷന്‍ വഴി നല്‍കാനാകും.
ഇത് സംസ്ഥാന പട്ടിക വര്‍ഗ മേഖലയിലെ വനിതകളുടെ ഉന്നമനത്തിന് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ധാരണ പത്രത്തില്‍ ഒപ്പു വച്ച സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയരക്ടര്‍ വി.സി ബിന്ദു പറഞ്ഞു.
രാജ്യത്താകമാനം പട്ടിക വര്‍ഗ മേഖലയുടെ വികസനത്തിന് നിരവധി കര്‍മ പദ്ധതികള്‍ നടപ്പിലാക്കുന്ന ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായുള്ള സഹകരണം തങ്ങളുടെ സഹകരത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ സി.എം.ഡി ജി.രമേശ് കുമാര്‍ ഐ.എ.എസും പറഞ്ഞു.
സംസ്ഥാനത്തെ വിവിധ തലങ്ങളില്‍ ദുരിതം അനുഭവിക്കുന്ന വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന്റെ ഉന്നമനത്തിനും വിവിധ ഏജന്‍സികള്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 114 കോടി രൂപയുടെ വായ്പകളാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയത്.
ചടങ്ങില്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ പ്രോജറ്റ് ഡി.ജി.എം എ.പി.സി റാവനും സന്നിഹിതനായിരുന്നു. പലവര്‍ഷങ്ങളായി ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വനിതാ വികസന കോര്‍പ്പറേഷന് ധനസഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ ഗ്യാരന്റി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്രയും നാള്‍ ധാരണ പത്രത്തില്‍ ഒപ്പ് വെയ്ക്കാന്‍ കഴിയാതിരുന്നത്.
തുടര്‍ന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് സര്‍ക്കാരില്‍ നിന്നും ഗ്യാരന്റി ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago