നാട്ടാന സെന്‍സസ് പൂര്‍ണം: ഗജമുത്തശ്ശിയും ഗജ കുഞ്ഞനും തലസ്ഥാനജില്ലക്ക് സ്വന്തം
കാട്ടാക്കട : സംസ്ഥാന വനം വകുപ്പിന്റെ നാട്ടാന സെന്‍സസ് പൂര്‍ത്തിയായിപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ആനയും പ്രായം കൂടിയ ആനയും തിരുവനന്തപുരം ജില്ലയില്‍. സംസ്ഥാനത്തെ ഇത്തിരി കുഞ്ഞന്‍ നെയ്യാര്‍ കോട്ടൂര്‍ കാപ്പുകാട്ടിലെ കണ്ണനും മുത്തശ്ശിയായതു ദാക്ഷായണിയുമാണ് . 87 വയസ് പ്രായം ദാക്ഷായണിയ്ക്ക്. ഒന്‍പത് മാസം പ്രായം കണ്ണന്. ഇടുക്കി ചിന്നക്കനാല്‍ ടൗണില്‍ നിന്നും മേയ് 19 കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ എത്തിയ ഒന്‍പതു മാസം പ്രായമുള്ള കണ്ണന്‍ ആണ് ആനകളിലെ കുഞ്ഞന്‍ .തിരുവതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ എണ്‍പത്തി ഏഴ് വയസുള്ള ദാക്ഷായണി ആണ് ആന മുത്തശ്ശി. ഇപ്പോള്‍ ചെങ്കല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഉള്ള ദാക്ഷായണി മുത്തശ്ശി രണ്ടായിരത്തി പതിമൂന്നില്‍ ഏഷ്യയിലെ പ്രായം ചെന്ന ആനയായി തെരഞ്ഞെടുത്തിരുന്നു.ഇതിലൂടെ ഗിന്നസ് റെക്കോര്‍ഡും നേടി .
ദേവസ്വം ബോര്‍ഡിന് കീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്തും നടത്തിയതും ദാക്ഷായണി തന്നെ. ചെറിയ കാഴ്ചത്തകരാര്‍ മാത്രമാണ് ഇപ്പോള്‍ ദാക്ഷായണിക്കുള്ളത് സംസ്ഥാനത്തെ കുഞ്ഞന്‍ ആനയായ കണ്ണന്‍ ഇടുക്കിയിലെ ചിന്നക്കനാലില്‍ മേയില്‍ അമ്മ ആന ചരിഞ്ഞതിനെ തുടര്‍ന്ന് നാട്ടില്‍ ഇറങ്ങുകയും വനപാലകര്‍ ഇവനെ കാട്ടിനുള്ളില്‍ എത്തിക്കുകയും ചെയ്തു .എന്നാല്‍ ഇവന്‍ വീണ്ടും അവിടെ നില്‍ക്കാന്‍ കൂട്ടാക്കാതെ തിരികെ എത്തിയതോടെ വനപാലകര്‍ നടത്തിയ പരിശോധനയില്‍ അമ്മ ആന ചരിഞ്ഞതായി കണ്ടെത്തി ശേഷം അഞ്ചു മാസം പ്രായമുണ്ടായിരുന്ന കണ്ണനെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടുത്തെ കുട്ടിയാനകളായ മായയും ,പൂര്‍ണയും ,അര്‍ജുനും,മനുവും ഒപ്പമാണ് സന്ദര്‍ശകര്‍ക്ക് കാണാവാന്‍ പ്രത്യേക കൊട്ടിലില്‍ കണ്ണനെയും എത്തിക്കുന്നത്.
കാപ്പുകാട് ആന പരിപാലന കേന്ദ്രത്തില്‍ എല്ലാവരുടെയും വാത്സല്യത്തോടെ കുസൃതികാട്ടുന്ന ഇവന് ഏറെ അടുപ്പം അച്ഛന്‍ കോവിലില്‍ നിന്നും എത്തിയ രണ്ടര വയസുകാരി പൂര്‍ണ്ണയോടും പാലക്കാട് നിന്ന് എത്തിയ ഒന്നര വയസുകാരി മായയോടും ആണ് . ഇവരുമായി മാത്രമാണ് ഇതുവരെ കണ്ണന്‍ ഏറ്റവും അടുപ്പം കാട്ടിയിട്ടുള്ളത്.പൂര്‍ണ്ണയും മായയും ഇടവും വലവുമായി കണ്ണന് ഒപ്പം എപ്പോഴും ഉണ്ടാകും ഇവരുടെ കളിയും സ്‌നേഹപ്രകടനങ്ങളും കാപ്പുക്കാടെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്. അതെ സമയം കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന ആന എണ്‍പതു വയസുള്ള സോമന്‍ ആണ് .സോമനും കണ്ണനും ഉള്‍പ്പടെ ഇപ്പോള്‍ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ പതിനെട്ടു ആനകളാണ് ഉള്ളത്. താമസിയാതെ തന്നെ 50 ളം ആനകള്‍ എത്താനുള്ള ബഹ്യദ് പദ്ധതിക്കുള്ള തയാറെടുപ്പിലാണ് ഈ കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."