ട്രോളിങ് നിരോധനത്തിന് ശേഷം ബോട്ടുകള്‍ തീരത്തെത്തി
പൊന്നാനി: ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ തീരമണഞ്ഞു. ചാകര ലഭിച്ചില്ലെങ്കിലും ആശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ഒന്നര മാസത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകളാണ് തീരത്തെത്തിയത്. നല്ലൊരു ചാകര പ്രതീക്ഷിച്ച് കടലിലേക്കിറങ്ങിയവര് മുടക്കുമുതല്‍ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. എന്നാല്‍ ചെറുമത്സ്യങ്ങളും മത്തി, കോര തുടങ്ങിയ മത്സ്യങ്ങളുമാണ് വല നിറയെ ലഭിച്ചത്. ഇതിനുപുറമെ വലുതും ചെറുതുമായ കൂന്തളുകളും വല നിറയെ ലഭിച്ചിട്ടുണ്ട്. വലിയ ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.
ഇവര്‍ കൂടി തീരമണിയുന്നതോടെ മത്സ്യവില കുറയും. പ്രതീക്ഷക്കനുസരിച്ച് മീന്‍ കിട്ടിയില്ലെങ്കിലും നഷ്ടമില്ലെന്നാണ് തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. വരും ദിനങ്ങളില്‍ വല നിറയെ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ പൊന്നാനിയില്‍ നിന്ന് നൂറോളം ബോട്ടുകളാണ് കടലിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."