പൊതുമരാമത്ത് പ്രവൃത്തികള്‍ ബഹിഷ്കരിക്കും
പള്ളിക്കല്‍: ജി.എസ്.ടി മൂലമുള്ള നികുതി വര്‍ധനവില്‍ പൊതു മരാമത്ത് പ്രവൃത്തികളില്‍ വന്‍ നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടറുകള്‍ ബഹിഷ്കരിക്കാന്‍ പള്ളിക്കലില്‍ ചേര്‍ന്ന കേരള ഗവ: കോണ്‍ട്രാക്ട്സ് ഫെഡറേഷന് കൊണ്ടോട്ടി ബ്ലോക്ക് തല യോഗത്തില്‍ തീരുമാനമെടുത്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും പൊതുമരാമത്ത് പ്രവൃത്തികള്‍ ബഹിഷ്കരിക്കാനാണ് യോഗത്തില്‍ തീരുമാനമെടുത്തത്.
ജി.എസ്.ടി മൂലം നിലവില്‍ കരാറുകാരില്‍ നിന്നും ഈടാക്കിയിരുന്ന നാല് ശതമാനം നികുതി 18 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ഇന്‍കം ടാക്സ് (ഐ.ടി) ഒരു ശതമാനം, വെല്‍ഫെയര്‍ ഫണ്ട് ഒരു ശതമാനം ഉല്‍പ്പെടെ 20 ശതമാനം വര്‍ധനയാണ് നിലവില്‍ വന്നത്. നിലവിലെ മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റില്‍ അധിക നികുതി ഉള്‍പ്പെടുത്താത്തതിനാല്‍ കരാറുകാര്‍ക്ക് ഓരോ പ്രവൃത്തികളിലും ഭീമമായ നഷ്ടമാണ് ഉണ്ടാവുന്നതെന്നും ഇതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ നിരന്തരം പ്രശ്നമുന്നയിച്ചിട്ടും പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകാത്ത സാഹചര്യത്തിലാണ് ടെണ്ടര്‍ ബഹിഷ്കരണത്തിനൊരുങ്ങേണ്ടി വന്നതെന്നും ബഹിഷ്കരണ തീരുമാനം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍, ഗ്രാമപഞ്ചായത്ത് എസി.എഞ്ചിനീയര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരെ രേഖാമൂലം അറിയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ ഫെഡറേഷന് ബ്ലോക്ക് പ്രസിഡന്റ് കെ.പി സാലിഹ് തങ്ങള്‍ അധ്യക്ഷനായി. എന്‍.എ നാസര്‍, ഇ.കെ അഫ്സല്, പി ജിജേഷ്, പി ലത്തീഫ്, സദ്ധാദ്, പി സുരേഷ്, സൈതലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."