സെപ്റ്റിക് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നു
മുവാറ്റുപുഴ: താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള സെപ്റ്റിക് സര്‍ജിക്കല്‍ മാലിനിങ്ങള്‍ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിനിടെ കാന നിറഞ്ഞു റോഡിലൂടെ ഒഴുകുന്നു. തീവ്രമായ ദുര്‍ഗന്ധം മൂലം ആളുകള്‍ വഴിമാറിയാണ് നടക്കുന്നത് . ആശുപത്രിയില്‍ നിന്നും പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യങ്ങളാണ് റോഡ് നിര്‍മാണത്തിനും വീതികൂട്ടലിനുമിടെ നിറഞ്ഞു മെത്തി തിരക്കേറിയ നഗരത്തിലൂടെ ഒഴുകുന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ നിരവധി കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നടക്കുമ്പോഴും മലിന ജല ശുദ്ധീകരണത്തിനോ അവ പുഴയിലേക്കൊഴുക്കാതിരിക്കുന്നതിനോ ഒരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഈ സെപ്റ്റിക് സര്‍ജിക്കല്‍ മാലിന ജലം ആശുപത്രിയിലെ കിണറില്‍ കലരുന്നതായും കിണറ്റിലെ ജലനിരപ്പ് നിലനിര്‍ത്തുന്നത് ഈ ജലമാണെന്നും ആരോപിച്ച് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ സര്‍ക്കാരിന് കത്ത് നല്‍കി. കിണറിനോട് തൊട്ടു ചേര്‍ന്നാണ് കാന ഒഴുകുന്നതെന്നും കിണറിനും കാനയ്ക്കുമിടയില്‍ ഒരു കരിങ്കല്‍ കേട്ട് മാത്രമാണുള്ളതെന്നുമാണ് ഗ്രീന്‍ പീപ്പിള്‍ ആരോപണം.
കാന നിരയില്‍ സ്ഥിരം പ്രതിഭാസമാണെന്നും മേല്‍ മണ്ണ് മാറിയിരിക്കുന്നതുകൊണ്ടാണ് ഇത് പുറത്തേക്കൊഴുകാന്‍ തുടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. കാനയ്ക്ക് തൊട്ടു ചേര്‍ന്നുള്ള കിണറില്‍ നിന്നാണ് ആശുപത്രി ആവശ്യങ്ങള്‍ക്കും രോഗികള്‍ക്കുമുള്ള ശുദ്ധജലം വിതരണം ചെയ്യുന്നത് . ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സഥിതി ഗതികള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. സീതാരാമന്‍ , അസീസ് കുന്നപ്പിള്ളി , എന്നിവര്‍ ചേര്‍ന്ന് ആരോഗ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."