വാഹന നിയമലംഘനം; 132 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
കാക്കനാട് : മൊബൈല്‍ ഫോണില്‍ സംസാരിച്ചും റോഡിലെ ചുവപ്പു സിഗ്‌നല്‍ ലംഘിച്ചും അമിത ഭാരം കയറ്റിയും വാഹനമോടിച്ച 132 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ഇത്തരം നിയമ ലംഘനങ്ങള്‍ക്കു പിഴയീടാക്കി വിടുന്ന പരിപാടി ഇല്ലെന്നും അതുകൊണ്ട് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്ന് എറണാകുളം ആര്‍.ടി.ഒ റെജി പി. വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച കുറ്റത്തിന് 43 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിരിക്കുന്നതിന്. ചുവപ്പ് സിഗനല്‍ ലംഘിച്ചതിന് 28, അമിത ഭാരം കയറ്റിയതിന്ഏഴും അമിത വേഗതയ്ക്ക് എട്ടും ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയതിന് 18 പേരും മദ്യപിച്ച് വാഹനമോടിച്ചതിന് മൂന്ന് പേരും ചെറിയ കുറ്റങ്ങള്‍ അഞ്ചുതവണയില്‍ കൂടുതല്‍ പിടിക്കപ്പെട്ട സംഭവത്തിലുമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
'ഓപ്പറേഷന്‍ സുരക്ഷയ്ക്കായി' ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ. ഓഫിസുകളില്‍ പ്രത്യേക സെല്ലും രൂപവത്കരിച്ചു. ഇതോടെ എം.വി.ഐ.മാര്‍ക്കും എ.എം.വി.ഐ.മാര്‍ക്കും ലൈസന്‍സ് വിലക്കാന് അധികാരമുണ്ട്. മുമ്പ് ജോയന്റ് ആര്‍.ടി.ഒയ്ക്കുമാത്രമായിരുന്നു ഇതിനധികാരം.
ലംഘനങ്ങള്‍ നേരിട്ട് പിടിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നോട്ടീസ് കുറ്റാരോപിതന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സാധിക്കും. നേരത്തെ ഇത്തരം കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തി വിടുകയായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളില്‍ പിഴ ഈടാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല എന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷ കമ്മിറ്റി ഈ കുറ്റങ്ങള്‍ പിടിക്കപ്പെട്ടാല്‍ വാഹനമോടിക്കുന്ന ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ സുരക്ഷ എന്ന പേരില്‍ വാഹന പരിശോധന ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."