റേഷന്‍കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ സഫിയ 'വി.ഐ.പി'
തിരൂരങ്ങാടി: പുതുക്കിയ കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ ചെറ്റക്കുടിലില്‍ കഴിയുന്ന വീട്ടമ്മ 'വി.ഐ.പി'. നന്നമ്പ്ര പഞ്ചായത്തിലെ എ.ആര്‍.ഡി നമ്പര്‍ 59 റേഷന്‍ കടക്ക് കീഴിലെ ഗുണഭോക്താവ് ചെറുമുക്ക് വെസ്റ്റ് കുറുപ്പനാത്ത് സഫിയയാണ് തന്റെ 2055026338 നമ്പറില്‍ നീല റേഷന്‍കാര്‍ഡ് കൈയില്‍കിട്ടിയപ്പോള്‍ ഞെട്ടിത്തരിച്ചത്. മുന്‍ഗണനാ ലിസ്റ്റിന് അര്‍ഹതയുള്ള സഫിയ ഏഴുസെന്റ് ഭൂമിയിലുള്ള ടാര്‍പോളിന്‍ ഷീറ്റ് മേഞ്ഞ ചെറ്റക്കുടിലിലാണ് താമസം. വൈദ്യുതിയോ കിണറോ ശൗച്യാലയമോ ഇല്ല. വിവാഹിതയെങ്കിലും മക്കളില്ല. മാത്രവുമല്ല നിത്യാരോഗിയുമാണിവര്‍. നേരത്തെ സഫിയയുടെ ഉമ്മ ബിച്ചുവിന്റെ പേരിലായിരുന്നു റേഷന്‍ കാര്‍ഡ്. 250 രൂപ മാസവരുമാനം കാണിച്ചിരുന്ന ബി.പി .എല്‍ പിങ്ക് നിറത്തിലുള്ള കാര്‍ഡായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ മാസവരുമാനം 400 രൂപയാണ് കാണിച്ചിട്ടുള്ളത്.
ബിച്ചു ആറുവര്‍ഷം മുമ്പ് മരണപ്പെട്ടു. ശേഷം പുതിയ കാര്‍ഡ് കിട്ടിയപ്പോള്‍ എ.പി.എല്‍ നീല കാര്‍ഡാണ് ലഭിച്ചത്. ഭര്‍ത്താവ് സിദ്ധിഖ് മത്സ്യക്കച്ചവടക്കാരനായിരുന്നു. രോഗിയായതോടെ കച്ചവടവും നിര്‍ത്തി. സംഭവത്തില്‍ തിരുരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."