സ്ത്രീകള്‍ക്കെതിരായ അതിക്രമം ജന്മദിനാഘോഷം ഉപേക്ഷിച്ച് സോണിയാഗാന്ധി
ന്യൂഡല്‍ഹി: ഉന്നാവ് സംഭവം ഉള്‍പ്പടെ രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ തുടര്‍ച്ചയായുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധി തന്റെ 73ാം ജന്മദിന ആഘോഷം ഉപേക്ഷിച്ചു. ഇന്നാണ് സോണിയാ ഗാന്ധിയുടെ ജന്മദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന പീഡനങ്ങളെത്തുടര്‍ന്നും രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയില്‍ ആകുലപ്പെട്ടും സോണിയ ജന്മദിനാഘോഷം ഉപേക്ഷിച്ചതായി സോണിയയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ജന്മദിനം ആഘോഷിക്കേണ്ടെന്നു സോണിയ ഗാന്ധി തീരുമാനമിച്ചുവെന്നും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ അവര്‍ അതീവ ദുഃഖിതയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഉന്നാവോ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണപ്പെട്ട വാര്‍ത്ത വന്നതിന് പിന്നാലെയാണ് സോണിയ ജന്മദിന ആഘോഷം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. 1946 ഡിസംബര്‍ 9നാണ് സോണിയാ ഗാന്ധി ജനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."