ബധിര-മൂകര്‍ക്കായി വിവാഹാലോചനാ സംഗമം നാളെ
കോഴിക്കോട്: വിവാഹപ്രായമെത്തിയിട്ടും ഒറ്റയ്ക്കു ജീവിക്കേണ്ടി വരുന്ന കേള്‍വിക്കുറവും സംസാരവൈകല്യവും ഉള്ളവര്‍ക്കായി ആലോചനാ സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്‍പതിനു രാവിലെ ഒന്‍പതു മുതല്‍ വടകര കല്യാണ്‍ സില്‍ക്‌സ് ബില്‍ഡിങിലെ നെസ്റ്റൊ ഗ്രാന്‍ഡ് സ്‌ക്വയര്‍ മാള്‍ ഓഡിറ്റോറിയത്തിലാണ് പൊരുത്തം എന്ന പേരില്‍ സംഗമം നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്കിടയില്‍ വിവാഹത്തിന് അവസരം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള മാരിസ്ട്രീറ്റ് ഡോട്‌കോം എന്ന വെബ്‌സൈറ്റ് ആണ് സംഘാടകര്‍.
അവിവാഹിതരായ കേള്‍വിശക്തിയും സംസാര ശേഷിയും ഇല്ലാത്തവര്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം സംഗമത്തില്‍ പങ്കെടുക്കാം. ഇത്തരക്കാരെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാര്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http:marrytsreet.comdeafmarriage
പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 9207727357, 7907942971 നമ്പറുകളില്‍ ലഭിക്കും. പ്രവേശനം സൗജന്യമാണ്. കേരളമാകെ ഇത്തരത്തില്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് മാരിസ്ട്രീറ്റ് ഡോട് കോം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡയരക്ടര്‍ ടി.പി തസ്‌ലീം, ഓപറേഷന്‍ ഹെഡ് ജി. അനൂപ് കുമാര്‍, മുഹമ്മദ് ആസിഫ്, അമിത് ഗോപാല്‍, സുനീര്‍ പറമ്പില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."