HOME
DETAILS

മിണ്ടാത്തതെന്തേ?

  
backup
December 09 2019 | 03:12 AM

%e0%b4%ae%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%87

 

 


ന്യൂഡല്‍ഹി: പല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം അതിതീവ്രമായൊരു കാര്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടു ദിവസങ്ങള്‍ പിന്നിടുകയാണ്. ജനങ്ങളൊന്നടങ്കം നിയമപാലകര്‍ക്കെതിരേ രംഗത്തിറങ്ങുന്ന സാഹചര്യംവരെ ഉണ്ടാകുമെന്നു പേടിക്കപ്പെടുന്ന അവസ്ഥയാണ്. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?, കോണ്‍ഗ്രസിന്റെ ചോദ്യത്തില്‍ ന്യായമുണ്ടെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്.
യു.പി.എ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് ഇത്തരം സംഭവങ്ങളില്‍ മണിക്കൂറുകള്‍ മാത്രം ഇടവിട്ട് ആരോപണങ്ങളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉയര്‍ത്തിയിരുന്നു നരേന്ദ്രമോദി ഇപ്പോള്‍ മൗനത്തിലാണ്.
ഇന്നലെ ഡല്‍ഹിയില്‍ കെട്ടിടത്തിനു തീപിടിച്ചുണ്ടായ അപകടത്തിനു തൊട്ടുപിന്നാലെ ആ വിഷയത്തില്‍ പ്രതികരിച്ച പ്രധാനമന്ത്രി, ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉന്നാവോ, തെലങ്കാന തുടങ്ങി സ്ത്രീ സുരക്ഷയ്ക്കു വലിയ ഭീഷണിയായ സംഭവങ്ങളില്‍ ഒന്നും മിണ്ടിയിട്ടില്ല.
രാജ്യത്തു നീതിന്യായ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നാണ് ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇത്രയേറെ വിഷയങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരെത്തുടരെ ഉണ്ടായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
ഉന്നാവോ, തെലങ്കാന, പല്‍വാല്‍, ഫരീദാബാദ് തുടങ്ങി ഈയടുത്ത ദിവസങ്ങളില്‍ വാര്‍ത്തയായ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ കോണ്‍ഗ്രസ് വക്താവ്, നേരത്തെ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്തൊന്നും മോദി ഇങ്ങനെയായിരുന്നില്ലല്ലോയെന്നും പരിഹസിച്ചു.
രാജ്യത്തു ക്രിമിനലുകള്‍ വിലസുകയാണ്. അവര്‍ക്കു വിലങ്ങുകള്‍ വീഴുന്നില്ല. നിയമപാലനം സ്തംഭനാവസ്ഥയിലാണ്. എന്നാല്‍, മോദി നിശബ്ദനാണ്. അദ്ദേഹത്തിനൊരു മനഃസാക്ഷിക്കുത്തുമില്ല, അദ്ദേഹത്തിനതൊന്നും ദ്രോഹമായി തോന്നിയില്ല, ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടിയില്ല. അദ്ദേഹത്തോട് അതേക്കുറിച്ചൊന്നു ചോദിക്കാന്‍ ആരുമില്ലേയെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.
സംഭവത്തില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ വലിയ പ്രതിഷേധങ്ങളുമായി ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago