ചികിത്സ മുടങ്ങിയ സംഭവം; ഉള്ള്യേരി സി.എച്ച്.സിയിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും
ഉള്ള്യേരി: ഡോക്ടര്‍മാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങിയ സംഭവത്തില്‍ മമ്പൊയിലിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ വെള്ളിയാഴ്ച പ്രതിഷേധ പരമ്പര. ഡെപ്യൂട്ടി ഡി.എം.ഒ സരളയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആരോപണ വിധേയയായ ഒരു വനിതാ ഡോക്ടറെ രോഗീപരിശോധനയില്‍ നിന്നും താല്‍ക്കാലികമായി വിലക്കി. പകരമായി ഇവര്‍ ഫീല്‍ഡ് ഡ്യൂട്ടി നല്‍കും. എന്‍.ആര്‍.എച്ച്.എമിനിന്നും നിലവിലുള്ള ഒഴിവ് നികത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഒ.പി മുടങ്ങാതിരിക്കാന്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
ആശുപത്രി അധികൃതരുടെ അലംഭാവം കാരണം വ്യാഴാഴ്ച പരിശോധന മുടങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലത്തെ സമരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്തിരുന്നു. സി.പി.എം നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ എ.കെ മണി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍, വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമീത്തില്‍, മെംബര്‍മാരായ ഷാജി പാറക്കല്‍, രവീന്ദ്രന്‍ ആലങ്കോട്, രാധാകൃഷ്ണന്‍ കുറുങ്ങോട്ട്, സുനിത അടുമാണ്ടി, പ്രസന്ന തച്ചോണ്ട, രമ കൊട്ടാരത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല കക്കഞ്ചേരി എന്നിവര്‍ പങ്കെടുത്തു.ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഡി.സി.സി ജനറല്‍ സെക്രട്ടരി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
ഷമീര്‍ നളന്ദ അധ്യക്ഷയായി. ടി. ഗണേഷ് ബാബു, സതീഷ് കന്നൂര്, സുജാത നമ്പൂതിരി ,എം.സി. അനീഷ് , നാസ് മാമ്പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജസീല്‍ ആയിരോളി, ഷമീന്‍പുളിക്കൂല്‍, മഹേഷ് കൊയക്കാട്, ലിനീഷ് കെ, പ്രസാദ് കുന്നത്തറ, സില്‍ജചമ്മുങ്കര, വസന്ത നാറാത്തിടത്തില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."