രോഹിത്തിനെ മറികടന്ന് കോഹ്‌ലി; ആദ്യ അര്‍ധ സെഞ്ചുറിയുമായി ദുബെ
തിരുവനന്തപുരം: ടി 20 മത്സരങ്ങളില്‍ നാട്ടില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന രാജ്യാന്തര ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റണ്‍നിരക്കിനേക്കാള്‍ മുന്നിലെത്താന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തിരുവനന്തപുരത്തെ പ്രകടനത്തിലൂടെ കഴിഞ്ഞു.
വെസ്റ്റല്‍ ഡീസിനെതിരേ 94 റണ്‍സ് നേടി പുറത്താകാതെ ആദ്യ മത്സരത്തില്‍ നിലയുറപ്പിച്ച കോഹ്‌ലി ഇത്തവണ 17 ബോളില്‍ 19 റണ്‍സുമായി പുറത്തായി. നാട്ടിലെ മല്‍സരങ്ങളില്‍ ആയിരം റണ്‍സെന്ന റെക്കോര്‍ഡ് നേടാന്‍ 25 റണ്‍സ് മാത്രം മതിയായിരിക്കെയാണ് ആറ് റണ്‍ നേടാനാകാതെ പുറത്തായത്. 102 മല്‍സരങ്ങളില്‍ നിന്ന് 2547 എടുത്ത് ടി 20 മത്സരങ്ങളില്‍ മുന്നില്‍ നിന്ന രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് തിരുത്താന്‍ മൂന്ന് റണ്‍ മതിയായിരിക്കെ കോഹ്‌ലിക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞു.
ഇന്നലത്തെ മല്‍സരത്തോടെ 74 മത്സരങ്ങളില്‍ നിന്നായി 2563 റണ്‍സ് കോഹ്‌ലി നേടി. രോഹിതിന് ഇന്നലെ 15 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച ശിവം ദുബെ ടി 20 ലെ ആദ്യ അര്‍ധ സെഞ്ചറിയും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."