റോഡ് ഗതാഗതയോഗ്യമാക്കാന്‍ 'ഡാന്‍സര്‍ തമ്പിയുടെ' ഒറ്റയാള്‍ സമരം
പെരുമാതുറ: അപകടവസ്ഥയില്‍ കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കുക കത്താതെ കിടക്കുന്ന തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുക, റോഡിന്റെ ഇരുവശങ്ങളിലായി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന മുദ്രാവാക്യവുമായി എത്തിയ ഡാന്‍സര്‍ തമ്പിയുടെ ഒറ്റയാന്‍ സമരം തീരദേശത്തെ ഇളക്കിമറിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് വ്യത്യസ്തമായ പ്രതിഷേധ സമരവുമായി തകര്‍ന്നടിഞ്ഞ ഗതാഗതയോഗ്യമല്ലാതായി കിടക്കുന്ന പെരുമാതുറ തീരദേശ പാതയില്‍ ഡാന്‍സര്‍ തമ്പി എത്തിയത്.
പെരുമാതുറ സിറ്റിയിലെത്തിയ തമ്പി ആദ്യം റോഡ് വഷങ്ങളിലുള്ള വേസ്റ്റുകള്‍ നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു കാറിലും മൂന്ന് ആട്ടോയിലും യാത്രക്കാരേയും കയറ്റി റോപ്പില്‍ ബന്ധിപ്പിച്ച ശേഷം തന്റെ തലയില്‍ കെട്ടിയ ശേഷം ഇത് വലിച്ച് മുന്നോട്ട് നീങ്ങി കൊണ്ടായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്.
ഏകദേശം 200 മീറ്ററോളം കെട്ടി വലിച്ച ശേഷം റോഡിലുള്ള കുഴിയില്‍ കിടന്ന് കൊണ്ടായിരുന്നു മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
ഇതോടെ തമ്പിയുടെ സമരത്തിന് പ്രദേശവാസികളായ നൂറ് കണക്കിന് ആളുകള്‍ പിന്തുണയുമായെത്തി.
റോഡിലുള്ള കുഴിയില്‍ കിടന്നതോടെ തീരദേശപാതയില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് തമ്പിയുടെ ഒറ്റയാന്‍ സമരം മൂലം മണിക്കൂറുകളോളം കുടുങ്ങിയത്.
വിവരമറിഞ്ഞെിയ കഠിനം പൊലിസും തമ്പിയുടെ സമരം കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.തുടര്‍ന്ന് പൊലിസ് റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ടെന്ന് തമ്പിയോട് സൗഹാര്‍ദ്ദപരമായി അറിയിച്ചതോടെ തമ്പി ആഹ്‌ളാദത്തോടെ സമരത്തില്‍ നിന്നും പിന്‍മാറുകയും പൊലിസിനൊപ്പം നിന്ന് ഗതാഗത തടസം നിയന്ത്രിക്കുന്നതുമായിരുന്ന കാണാന്‍ കഴിഞ്ഞത്.മാസങ്ങള്‍ക്ക് മുന്‍പ് തമ്പി പെരുമാതുറയിലെ കുടിവെള്ളമെത്തിക്കുന്നതിനായി ഒരു പകല്‍ മുഴുവന്‍ നിരാഹാര സമരം ന്നടത്തിയിരുന്നു. ചിറയിന്‍കീഴ്, ശാര്‍ക്കര, പണ്ടകശാല സ്വദേശിയായ ഡാന്‍സര്‍ തമ്പി എന്ന 62 കാരനായ ഷംസുദ്ധീന്‍ ഏഴാമത്തെ വയസ്സിലാണ് സമൂഹ മധ്യത്തിലിറങ്ങിയത്.അവിടെ നിന്നും സൈക്കില്‍ യജ്ഞത്തില്‍ പങ്കാളിയായ തമ്പി ഇന്ത്യ മുഴുവനും സഞ്ചരിച്ച് സൈക്കില്‍ യജ്ഞം പരിപാടികള്‍ അവതരിപ്പിച്ചു.
പെണ്‍വേഷമുള്‍പ്പെടെ വിത്യസ്ഥ വേഷങ്ങളില്‍ നൃത്തം ചെയ്തും അപകടം നിറഞ പരിപാടികളും അവതരിപ്പിച്ച് കാണികളെ അത്ഭുതപ്പെടുത്തിയ തമ്പി സൈക്കിള്‍ യജ്ഞത്തിന്റെ ഒരു തുടക്കക്കാരനുമാണ്.
ചലചിത്ര മേഖലയില്‍ ഏറേ ബന്ധമുള്ള തമ്പി നിരവധി സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളുമിട്ടിട്ടുണ്ട്. ഇതിനൊപ്പം തന്നെ ജനങ്ങളുടെ ആവിശ്വങ്ങള്‍ നേടിയെടുക്കുന്നതിനായി സെക്രട്ടറിയേറ്റിനു മുന്നിലും ഡല്‍ഹിയിലും നിരവധി ഒറ്റയാന്‍ സമരവും ന്നടത്തി വിജയം കണ്ടിട്ടുണ്ട്.
രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തമ്പിക്ക് വയസ്സ് 62 കഴിഞ്ഞതിന്റെ ക്ഷീണമുണ്ടെങ്കിലും ഇന്നും യുവത്വം കൈവിട്ടിട്ടില്ല. ഇനിയും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒറ്റയാന്‍ പോരാട്ടം നടത്താനാണ് തമ്പി ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."