റോഡ് തര്‍ക്കം: സി.പി.എം- എന്‍.സി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
മുക്കം: റോഡ് തര്‍ക്കം പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സി.പി.എം- എന്‍.സി.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ സാരമായി പരുക്കേറ്റ ഒരാളെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. എന്‍.സി.പി പ്രവര്‍ത്തകന്‍ തടപ്പറമ്പ് വടക്കന്‍ ബീരാന്‍കുട്ടിയെയാണ് മുക്കം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8. 30 ഓടെയാണ് സംഭവം. കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂര്‍ തടപ്പറമ്പ് കോളനി റോഡ് വീതികൂട്ടുന്നത് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കം പരിഹരിക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വാര്‍ഡ് മെംബര്‍ അബ്ദുല്ല കുമാരനെല്ലൂരിന്റെ സാനിധ്യത്തിലായിരുന്നു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. റോഡ് വീതി കൂട്ടാന്‍ കോളനിവാസികള്‍ ഭൂമി വിട്ടുനല്‍കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍.സി.പി പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അതേസമയം എന്‍.സി.പി നേതാവായ വാര്‍ഡ് മെംബര്‍ സി.പി.എം നിലപാടിനൊപ്പം നിന്നതില്‍ എന്‍.സി.പി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."