വൃദ്ധരായ ദമ്പതികളെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ചു
ചവറ: വൃദ്ധരും രോഗികളുമായ ദമ്പതികളെയും മകനെയും ഒരു സംഘം ഗുണ്ടകള്‍ വീട്ടില്‍ കടന്നു കയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ഇടപ്പള്ളികോട്ട മിടാപ്പള്ളി മുല്ലമംഗലത്ത് പുത്തന്‍ വീട്ടില്‍ മജീദ് കുഞ്ഞ്(71),ഭാര്യ റംലത്ത് ബീവി(48), മകനും പത്ര ഏജന്റുമായ മുഹമ്മദ് ജഹാന് (21) എന്നിവരെയാണ് അഞ്ചോളം വരുന്ന അക്രമികള്‍ മാരകായുധങ്ങളുമായെത്തി ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചത്.
അക്രമത്തില്‍ പരിക്കേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധരായ ദമ്പതികളെ ക്രൂരമായി മര്‍ദിക്കുകയും അടുത്തുള്ള തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. ബഹളം കേട്ടു ഓടിയെത്തിയ ജഹാനെ തോട്ടില്‍ തള്ളിയിട്ട് തല വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചു. ഓടിക്കൂടിയ പ്രദേശവാസികളാണ് അക്രമികളുടെ കയ്യില്‍നിന്നും ഇവരെ രക്ഷപെടുത്തി യത്.ആക്രമണത്തിന് നേതൃത്വം നല്കിയ മിടാപള്ളി പ്രവീന്‍ ഭവനില്‍ പ്രവീന്‍, പ്രദീപ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേര്‍ക്കെതിരെയും ഇവര്‍ പൊലിസില്‍ പരാതി നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."