ഇത്തരം നിയമങ്ങള്‍ നടപ്പാക്കും മുമ്പ് ഒന്നു കരുതാന്‍ പറയൂ, അല്ലെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ പേര് നാളെ ഹിറ്റ്‌ലറോടൊപ്പം ചേര്‍ത്തു വായിക്കപ്പെടും- ലോക്‌സഭയില്‍ കത്തിക്കയറി ഉവൈസി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ എം.പി അസദുദ്ദീന്‍ ഉവൈസി. ബില്‍ അവതരിപ്പിക്കുന്ന അമിത് ഷാ ഹിറ്റലറുമായും ഇസ്‌റാഈല്‍ മുന്‍പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുറിയോണുമായും താരതമ്യം ചെയ്താണ് വിമര്‍ശനം.
രാജ്യത്തെയും ആഭ്യന്തര മന്ത്രിയേയും ഇത്തരം നിയമങ്ങളില്‍ നിന്ന് രക്ഷിച്ചേളൂ.
ഇല്ലെങ്കില്‍ നൂറംബെര്‍ഗ് വിചാരണ പോലെ, ഇസ്‌റാഈല്‍ ത്വബില്‍ പോലെ, നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നാമം ഹിറ്റ്‌ലറുമായും ഡേവിഡ് ബെന്‍ ഗുറിയോണുമായും ചേര്‍ത്തു വായിക്കപ്പെടും- ഉവൈസി പറഞ്ഞു. ഇത്തരം ഭാഷ പാര്‍ലവമെന്റില്‍ യോജിച്ചതല്ലെന്ന് സ്പീക്കര്‍ ഉവൈസിക്ക് താക്കീത് നല്‍കി. അദ്ദേഹത്തിന്റെ ഹിറ്റ്‌ലര്‍ പരാമര്‍ശം രേഖകളില്‍ നിന്ന് ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."