HOME
DETAILS

മാലിന്യം കുന്നുകൂടി കുറുമ്പാലക്കോട്ട മല

  
backup
December 08 2018 | 05:12 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b5%81

കമ്പളക്കാട്: ഏറെ വിനോദസഞ്ചാരികളെത്തുന്ന കുറുമ്പാലക്കോട്ട മലയില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു.
യാതൊരുവിധ നിയന്ത്രണങ്ങളും നിലവിലില്ലാത്തതിനാല്‍ സഞ്ചരികളുടെ മാലിന്യ നിക്ഷേപത്തിന് ഒരു പരിധിയുമില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും ദിനംപ്രതി നിരവധി സഞ്ചാരികളാണ് കുറുമ്പാലക്കോട്ടയിലെത്തുന്നത്. സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള വ്യാപാര സ്ഥാനങ്ങലില്‍ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളുമാണ് മലയില്‍ കുന്നുകൂടുന്നത്.
മദ്യകുപ്പികളും പൊട്ടിയ കുപ്പിചില്ലുകളും മലമുകളില്‍ വ്യാപകമാണ്. രാത്രികാലങ്ങളില്‍ പോലും സഞ്ചാരികളെത്തുന്നത് പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഇതിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ കുറുമ്പാലകോട്ടമലയിലേക്കുള്ള സഞ്ചാരികളുടെ സന്ദര്‍ശന സമയം പൊലിസ് രാത്രി 7 മണിവരെയാക്കിരുന്നു. എന്നാല്‍ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എത്രയും വേഗം കുറുമ്പാലക്കോട്ടയില്‍ അവശ്യമായി വേണ്ട സൗകര്യങ്ങളും മാലിന്യം കുന്നുകൂടാതിരിക്കാനുള്ള നിയന്ത്രണങ്ങളും മദ്യപാനവും മറ്റും നിരോധിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറിച്ചാണെങ്കില്‍ കുറുമ്പലക്കോട്ടയുടെ സൗന്ദര്യത്തിന് അധികം ആയുസുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍ കുറുമ്പാലക്കോട്ട ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
'അനധികൃത നിര്‍മാണം നിര്‍ത്തിവെക്കണം'
കുറുമ്പാലക്കോട്ട: പ്രദേശത്തെ കാര്‍ഷിക സംസ്‌കൃതിയുമായി ഏറെ ബന്ധമുള്ള കുറുമ്പാലക്കോട്ടമല സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ ചേര്‍ന്ന് കുറുമ്പാലകോട്ടമല പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ചു.
ഭാരവാഹികളായി ഏച്ചോം ഗോപി (പ്രസി), വി.എം ഷാജു, എം.ആര്‍ പ്രീതന്‍(വൈ.പ്രസി), കെ.എസ് ബാബു(സെക്ര), ജോസഫ് പനക്കല്‍, അഗസ്റ്റിന്‍ പുന്നന്താനി (ജോ.സെക്ര), കെ.പി ഷിജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ മുഹമ്മദ് റഫീഖ്, കുഴിക്കാട്ടില്‍ തങ്കച്ചന്‍ സംസാരിച്ചു. കുറുമ്പാലകോട്ടമലയില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങളും പരിസ്ഥിതിക്ക് ദോശം വരുത്തുന്ന പ്രവര്‍ത്തനങ്ങളും അനിയന്ത്രിതമായി നടക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  9 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  9 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  9 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  9 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  9 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  9 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago