HOME
DETAILS
MAL
മദ്യഷാപ്പിനെതിരേ പ്രക്ഷോഭം
backup
August 02 2017 | 18:08 PM
കൊല്ലം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലിസ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റിന് സംരക്ഷണം നല്കാന് നില്‍ക്കുന്നത് നാണക്കേടാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
കൊല്ലം മുണ്ടയ്ക്കല്‍ ചായക്കട മുക്കിന് സമീപം ജനവാസ കേന്ദ്രത്തില്‍ മദ്യഷാപ്പ് തുടങ്ങുന്നതിനെതിരേ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജനകീയ സമര സമിതിയുടെ സമരത്തിന്റെ ആറാം ദിന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സമര സമിതി കണ്‍വീനര്‍ രാജന് അധ്യക്ഷനായി. എസ്. വിപിനചന്ദ്രന്‍, എം.എം സഞ്ജീവ് കുമാര്‍, ജോസഫ് കുരുവിള, രൂപേഷ്, ഗിരിജാ സുനില്‍, സന്ധ്യാ ബൈജു, കുരുവിള ജോസഫ്, കെ.എസ് ജോണ്സണ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."