HOME
DETAILS

സഊദിയിൽ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും  ഇനി ഒരേ വാതിലൂടെ പ്രവേശിക്കാം

  
backup
December 09 2019 | 11:12 AM

saudi-arabia-lifts-ban-on-segregating-women-and-men-in-restaurants
ജിദ്ദ: സഊദിയിൽ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും  ഇനി ഒരേ വാതിലൂടെ പ്രവേശിക്കാം. വെവ്വേറെ പ്രവേശന കവാടങ്ങളെന്ന വിവേചനത്തിന് അവസാനം. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു കവാടവും ബാച്ചിലർമാർക്ക് വേറെ കവാടവും എന്നതായിരുന്നു രീതി. 
 
നിബന്ധനകളിൽ മാറ്റം വരുത്തിയ വിവരം സഊദി മുനിസിപ്പൽ ഗ്രാമീണ കാര്യ മന്ത്രാലയം  ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ റസ്റ്റോറൻറുകളിലും കഫേകളിലും നടത്തിപ്പുകാര്‍ക്ക് വെവ്വേറെ കവാടങ്ങൾ തുടരാം. അത് നടത്തിപ്പുകാരുടെ ഇഷ്ടത്തിന് വിട്ടു. സ്ത്രീക്ക് ഒറ്റയ്ക്ക് ഹോട്ടലുകളിൽ മുറികളെടുക്കുന്നതിനും താമസിക്കുന്നതിനുമുള്ള വിലക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ എടുത്തുകളഞ്ഞിരുന്നു.
റസ്റ്റോറന്‍റുകളിലെ കവാട വിവേചനം അവസാനിപ്പിക്കുന്നതടക്കം വാണിജ്യ സ്ഥാപനങ്ങൾക്കും മറ്റും ബാധകമായിരുന്ന 103 നിബന്ധനകളിൽ മാറ്റം വരുത്താനാണ് മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അംഗീകാരം നൽകിയത്.
 
സ്വകാര്യ സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ, സ്‌പോർട്‌സ് കെട്ടിടം, വാഹന സർവീസ് സെന്റർ, ഇസ്തിറാഹകൾ, പരസ്യ ബോർഡുകൾ, ഗോഡൗണുകൾ, ടെലിഫോൺ ടവറുകൾ, വിനോദ കേന്ദ്രങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയത്.
വിവിധ സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾ, വ്യവസ്ഥകൾ, മാതൃകകൾ തുടങ്ങിയവയിലാണ് പരിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽജമ്മാസ് അറിയിച്ചു. 32 സർക്കാർ വകുപ്പുകളും 17 നഗരസഭകളും പരിഷ്‌കരണ പ്രക്രിയകളിൽ പങ്കാളികളായി. നിക്ഷേപാവസരങ്ങൾ ഉയർത്തുക, നഗര വികസനം ക്രമീകരിക്കുക, ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഒരേ രീതിയിൽ ക്രമപ്പെടുത്തുക, സർക്കാർ സേവനങ്ങൾക്കും മറ്റുമുള്ള നടപടികൾ സുതാര്യമാക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാങ്കേതിക വ്യവസ്ഥകളെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
 
സ്വകാര്യ സ്‌കൂളുകൾക്ക് ഇനി മുതൽ മൂന്നു നില വരെ പണിയാം. ഇതുവരെ രണ്ടുനിലകളായിരുന്നു അനുവദിച്ചിരുന്നത്. ഒരു വിദ്യാർഥിക്ക് സ്‌കൂളിൽ ഒരു ചതുരശ്രമീറ്ററാണ് നിശ്ചയിച്ചിട്ടുള്ളത്. സ്‌കൂളുകൾ തമ്മിൽ കൃത്യ അകലം പാലിക്കണമെന്ന നിബന്ധന പിൻവലിച്ചു. 
 
പെട്രോൾ സ്റ്റേഷനുകൾ നഗരത്തിന് പുറത്ത് 'എ' വിഭാഗത്തിലും നഗരത്തിനുള്ളിൽ 'ബി' വിഭാഗത്തിലുമായിരിക്കും. മറ്റു സേവനങ്ങളൊന്നും ലഭ്യമല്ലെങ്കിൽ 500 ചതുരശ്ര മീറ്റർ സ്ഥലത്ത് രണ്ടു പമ്പുകൾ മതിയാകും. മെയിന്റനൻസ്, ഓയിൽ ചേഞ്ച്, ബൂഫിയ തുടങ്ങിയ സ്ഥാപിക്കണമെങ്കിൽ അതിനാവശ്യമായ കൂടുതൽ സ്ഥല സൗകര്യം വേണം. പമ്പ് സ്ഥാപിച്ച സ്ഥലത്തിന്റെ 40 ശതമാനം അധിക സ്ഥലം നഗരത്തിന് പുറത്തും 30 ശതമാനം നഗരത്തിനുള്ളിലും വേണം. നേരത്തെ ഇത് 10 ശതമാനമായിരുന്നു. സ്‌പോർട്‌സ് കെട്ടിടങ്ങൾ തമ്മിൽ പ്രത്യേക അകലം പാലിക്കണമെന്നതും നിശ്ചിത അളവ് വേണമെന്നതും ഒഴിവാക്കി.
 
ആശുപത്രികളിൽ ഒരു കട്ടിലിന് 180 ചതുരശ്രമീറ്റർ സ്ഥലം വേണം. മെഡിക്കൽ കോംപ്ലക്‌സുകൾ 400 ചതുരശ്ര മീറ്ററിൽ കുറയാനും പാടില്ല. 20 മീറ്ററിനേക്കാൾ വീതി കുറവുള്ള റോഡുകളിൽ വാഹന സർവീസ് സെന്ററുകൾ സ്ഥാപിക്കരുത്. ചരക്ക് നീക്കത്തിനുള്ള സ്ഥലങ്ങൾക്ക് ഒരു ലോറിക്ക് 200 ചതുരശ്ര മീറ്റർ വിസ്താരം വേണം. റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് മുൻവശം ഒരു കാർ പാർക്ക് ചെയ്യാൻ 24 ചതുരശ്രമീറ്ററാണ് ആവശ്യമുള്ളത്. ഗോഡൗണുകൾ നിർമിക്കുകയാണെങ്കിൽ 300 ചതുരശ്രമീറ്റർ വിസ്താരം കുറയാൻ പാടില്ല. നേരത്തെ ഇത് 2,000 ചതുരശ്ര മീറ്ററായിരുന്നു. ഉയരം എട്ട് മീറ്ററിൽ കുറയരുത്. നഗരത്തിനുള്ളിലെ ഗോഡൗണുകളുടെ വിസ്തീർണം 150 ചതുരശ്രമീറ്ററിനേക്കാൾ കൂടുതലാകാൻ പാടില്ല. ഇസ്തിറാഹകൾ കൃത്യ അകലം പാലിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ഒരു വ്യക്തിക്ക് 10 ചതുരശ്രമീറ്റർ സൗകര്യമുള്ള ഇസ്തിറാഹകൾ എ കാറ്റഗറിയിലും എട്ട് ചതുരശ്രമീറ്ററുള്ളത് ബി കാറ്റഗറിയിലുമായിരിക്കും. എന്നാൽ അവ കോമേഴ്‌സ്യൽ റോഡിലായിരിക്കണം. സിനിമ തിയേറ്ററുകളും വിനോദ കേന്ദ്രങ്ങളും കോമേഴ്‌സ്യൽ റോഡുകൾക്കരികിലായിരിക്കണം. ഇവക്ക് നിശ്ചിത അളവ് കണക്കാക്കിയിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കനൂന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago