കുഞ്ഞാലിയുടെ മരണത്തോടെ എടക്കുളത്തിന് നഷ്ടമായത് നാടിന്റെ ക്ഷീരകര്‍ഷകനെ
തിരുനാവായ: ക്ഷീരകര്‍ഷകനായ കുഞ്ഞാലിയുടെ ആകസ്മിക വേര്‍പാടില്‍ തേങ്ങി എടക്കുളം. ചിറ്റകത്ത് പൊറ്റമ്മല്‍ കുഞ്ഞാലിയുടെ മരണം നാട്ടുകാരുടെ കണ്ണീരായി മാറി.
തിരുനാവായ പഞ്ചായത്തിലെ ക്ഷീര കര്‍ഷകരില്‍ പ്രധാനിയായിരുന്നു കുഞ്ഞാലി. നിരവധി തവണ പഞ്ചായത്തിന്റെ അംഗീകാരവും ആദരവും ഏറ്റുവാങ്ങിയ കുഞ്ഞാലി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയ കര്‍ഷകന്‍ കൂടിയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുത്തനത്താണിക്കടുത്ത കുറുമ്പത്തൂരില്‍ വെച്ച് ഓട്ടോ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞാലിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പേരമകള്‍ക്ക് വിവാഹ ആലോചനയുമായി പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഓട്ടോ ബ്രേക്ക് പോയതിനെ തുടര്‍ന്ന് മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ മറ്റു മൂന്നുപേര്‍ക്കു കൂടി പരുക്കേറ്റിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മുസ്‌ലിം ലീഗിനും സമസ്്തക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ഞാലി. തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ എടക്കുളം ജുമാമസ്ജ്ദില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."