ചര്‍ച്ച ചെയ്തു പരിഹാരം കാണും: ജോസ് കെ.മാണി
സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നകാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്തു പരിഹാരം കാണുമെന്നും കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ് കെ. മാണി.
കേരളാ കോണ്‍ഗ്രസ് എം ജില്ലാപഠനക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പാര്‍ട്ടിസംസ്ഥാന വൈസ് ചെയര്‍മാനും എം.പിയുമായി ജോസ് കെ. മാണി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് കേരളാ കോണ്‍ഗ്രസ് എം ഐക്യജനാധിപത്യമുന്നണിക്കൊപ്പമാണ്. ബത്തേരിയില്‍ പാര്‍ട്ടി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടണ്ടെന്നും ഇതില്‍ പ്രാദേശികമായ ചിലപ്രശ്നങ്ങളാണെന്നും അക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല പ്രശ്നം സ്ത്രീപ്രവേശനമല്ലന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി സംസ്ഥാനതലത്തില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോഴാണ് ബത്തേരിയില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന് നഗരസഭ ഭരിക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഉടന്തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി വൈസ്ചെയര്‍മാന്‍ നല്കുന്നസൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."