പ്രവാചകനും പ്രവാസവും സെമിനാറും, ദാറുൽ അർഖമിന്റെ താഴ്‌വരയിൽ ക്യാംപയിൻ സമാപനവും നടത്തി
ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രവാചകനും പ്രവാസവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി ഉസ്താദ് ഉത്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി പ്രവാചകനും പ്രവാസവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികൾ പ്രവാചകൻറെ പ്രവാസ ജീവിതവും ചരിത്രവും പഠന വിധേയമാക്കണമെന്നും, കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ അസ്അദി ദാരിമി അദ്ധ്യക്ഷത വഹിച്ചു. ബഷീർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വിവിധ സംഘടന പ്രതിനിധികളായ സിദ്ദീഖ് പാണ്ടികശാല (കെ എം സി സി), കബീർ സാഹിബ് (സിജി), പി. കെ. നജീബ് സാഹിബ് (ഒ ഐ സി സി) സദസ്സിന് സംസാരിച്ചു. കമ്മിറ്റി ഇറക്കിയ പുതു വർഷ കലണ്ടർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് അലി അക്ബർ തങ്ങൾ അഷ്റഫ് മൊറയൂറിന് നൽകി പ്രകാശനം ചെയ്തു. തുടര്‍ന്ന് ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ഖാളി മുഹമ്മദ്, അബൂ ജിർഫാസ് മൗലവി, പി.കെ. നജീബ് എന്നിവർ വിതരണം ചെയ്തു. മുഹമ്മദ് പുതുക്കുടി, മുഹമ്മദ് റാഫി കണ്ണൂർ, അസ്‌ലം പട്ടർക്കടവ് മദ്ഹ് ഗാനം ആലപിച്ചു. സഹീർ കണ്ണൂർ, നിവാസ്,സുബൈർ പട്ടാമ്പി, അൻഷാദ് വാഫി പരിപാടിക്ക് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി മുസ്തഫ പൂക്കാടൻ സ്വാഗതവും വർക്കിംഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ ഉദുമ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."