ദേശാടനപ്പക്ഷി ' ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക്' നിളാതീരത്ത് വീണ്ടും വിരുന്നെത്തി
തിരുന്നാവായ: അനിയന്ത്രിതമായ പക്ഷിവേട്ട ഭയന്ന് പറന്നകന്ന ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് എന്ന ദേശാടനപ്പക്ഷികള്‍ ഒരിടവേളയ്ക്ക് ശേഷം തിരുന്നാവായയിലെ നിളാതീരത്ത് വീണ്ടുമെത്തി.
കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രം കൂടുകൂട്ടാറുള്ള ഈ ദേശാടനപ്പക്ഷികളുടെ മുപ്പതോളം കൂടുകളാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നിളാതീരത്ത് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ നിന്ന് ഏറെ അകന്ന് ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രം കൂടുണ്ടാക്കി മുട്ട വിരിയിക്കുന്ന ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് പക്ഷികളെ കഴിഞ്ഞ വേനലില്‍ തിരുന്നാവായയില്‍ വ്യാപകമായി വേട്ടയാടിയിരുന്നു. കൂടുകള്‍ തീവെച്ച് നശിപ്പിച്ച് നല്ല തൂക്കം വരുന്ന പക്ഷികളെ പിടികൂടി ഭക്ഷണത്തിന് ഉപയോഗിക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ദേശാടനപ്പക്ഷികള്‍ നിളാതീരം വിട്ടുപോയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഈ ഇനത്തില്‍പ്പെട്ട പക്ഷികളെയും അവയുടെ കൂടുകളും പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയത്. പക്ഷിവേട്ടയാടുന്നതിനും അവയുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതിനുമെതിരേ പരിസ്ഥിതി സംഘടനയായ റീ - എക്കൗ തിരൂര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കുകയും പരാതിയെ തുടര്‍ന്ന് വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എന്‍. മോഹനന്റെ നിര്‍ദേശപ്രകാരം കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഓഫിസര്‍ എം. സന്തോഷ്‌കുമാറും റീ- എക്കൗ പ്രവര്‍ത്തകരായ അബ്ദുല്‍വാഹിദ് പല്ലാര്‍, സതീശന്‍ കളിച്ചാത്ത്, പക്ഷിനിരീക്ഷകന്‍ എം. സാദിഖ് തിരുന്നാവായ എന്നിവരുടെ നേതൃത്വത്തില്‍ പക്ഷിസങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഓപ്പണ്‍ സ്റ്റോര്‍ക്ക് പക്ഷികളുടെ കൂടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഈ ഇനം പക്ഷികള്‍ക്ക് പുറമെ നൈറ്റ് ഹെറോണ്‍, ഓറിയന്റല്‍ ഡാര്‍ട്ടര്‍, പര്‍പ്പിള്‍ ഹെറോണ്‍, കോര്‍മോറാന്റ് ദേശാടനപ്പക്ഷികളും നിളാതീരത്ത് കൂടുകൂട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."