HOME
DETAILS
MAL
വൃക്കരോഗം നിര്‍ണയ ക്യാംപ് നടത്തി
backup
August 02 2017 | 18:08 PM
ആലപ്പുഴ: പ്രവാസികളുടെ കൂട്ടായ്മയായ ജീവകാരുണ്യ ഗ്രൂപ്പിന്റെ രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച് ദയ കേരളയും ശങ്കേഴ്സ് ലാബും സംയുക്തമായി വൃക്കരോഗ നിര്‍ണയ ക്യാംപ് നടത്തി.
ദയാ ചെയര്മാന് ഹനീഫ് അലികോയ ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ കാലാവസ്ഥയില്‍ വൃക്കരോഗം വരുന്നതിന് മുന്‍പ് രക്തപരിശോധന നടത്തി രോഗത്തെ അകറ്റിനിര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ച് ശങ്കേഴ്സ് ലാബ് ഡയരക്ടര്‍ ഡോ. മണി സംസാരിച്ചു.
ദയ കേരള ജനറല്‍ സെക്രട്ടറി ഷാജി ജമാല്‍ അധ്യക്ഷനായി. ക്യാംപ് ജനറല്‍ കണ്‍വീനര്‍ എ.കെ ഷിഹാബുദ്ദീന് സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ റഷീദ്, ഫസല്‍ നൈനാര്‍, അജ്മല്‍, സാബിര്സാലി, അന്‍സില്‍ ഖത്തര്‍, സക്കീര്‍ ദുബൈ, താജുദ്ദീന് സംസാരിച്ചു. ഫൈസല്‍ മാഹീന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."