HOME
DETAILS

'മറുപടി നല്‍കുന്നതില്‍ ജാഗ്രത കാണിക്കണം'

  
backup
December 08 2018 | 06:12 AM

%e0%b4%ae%e0%b4%b1%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c

കണ്ണൂര്‍: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതില്‍ ബന്ധപ്പെട്ട പൊതുവിവരാവകാശ ഓഫിസര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധവും ജാഗ്രതയും കാണിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനംഗം കെ.വി സുധാകരന്‍. കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. യഥാസമയം മറുപടി കൊടുക്കാതിരിക്കുന്നത് പോലെ തന്നെ കുറ്റകരമാണ് അവ്യക്തവും തെറ്റിദ്ധാരണാജനകവുമായ മറുപടി നല്‍കുന്നതും. അപേക്ഷകരുടെ അറിയാനുള്ള അവകാശം ദുര്‍ബലമായ ന്യായവാദങ്ങള്‍ നിരത്തി നിഷേധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പല പൊതുവിവരാവകാശ ഓഫിസര്‍മാരും ഒന്നാം അപ്പീല്‍ അധികാരിയായ അവരുടെ മേലുദ്യോഗസ്ഥന്റെ നിര്‍ദേശമോ തീരുമാനമോ പോലും അനുസരിക്കാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. അത് നടപടികള്‍ ആവശ്യപ്പെടുന്ന അച്ചടക്ക ലംഘനവുമാണ്. കമ്മിഷന്‍ പരിഗണിച്ച അപ്പീലുകളില്‍ പൊതു വിവരാവകാശ ഓഫിസര്‍മാരായ ഏതാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ അപ്പീല്‍ അധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ തീരുമാനങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന് കമ്മിഷന് ബോധ്യപ്പെട്ടു. ഇതിന് വേങ്ങാട്, എരമംകുറ്റൂര്‍, ആലക്കോട് പഞ്ചായത്ത് സെക്രട്ടറിമാരോട് വിശദീകരണം തേടും.
ഒരു കേസില്‍ അപ്പീല്‍ അധികാരിയായ കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ നിയമം അനുശാസിക്കുന്ന മട്ടില്‍ അപ്പീല്‍ തീര്‍പ്പാക്കാതിരുന്നത് ഗുരുതര കൃത്യവിലോപമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago