സായുധസേന പതാകദിനം ആചരിച്ചു
കണ്ണൂര്‍: ജില്ലാ സൈനിക ക്ഷേമ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനം ആചരിച്ചു. ജില്ലാതല ഉദാഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. സ്വന്തം കുടുംബത്തിന്റെയും വീട്ടുകാരുടെയും സുരക്ഷപോലെ തന്നെയാണ് രാജ്യസുരക്ഷയെന്ന് കരുതുന്ന ധീരജവാന്മാരാണ് രാജ്യത്തുള്ളതെന്ന് മന്ത്രി പറഞ്ഞു. പതാകദിനത്തിന്റെ ഭാഗമായുള്ള സായുധ സേനാ പതാക വില്‍പനയുടെ ആദ്യ സംഭാവന മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. തുടര്‍ന്ന് എന്‍.സി.സി കേഡറ്റുകളില്‍നിന്ന് മന്ത്രി പതാക സ്വീകരിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി അധ്യക്ഷനായി.
യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വേണ്ടി മൗനപ്രാര്‍ഥനയോടെയാണ് പതാകദിനാചരണ പരിപാടി ആരംഭിച്ചത്. ശത്രു സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ കണ്ണൂര്‍ ഡി.എസ്.സി സെന്റ്‌റിലെ ലഫ്. കേണല്‍ എം.കെ സുരേന്ദ്രനെയും മുംബൈ ഭീകരാക്രമണത്തില്‍ പരുക്കേറ്റ കമാന്‍േഡാ ശൗര്യ ചക്ര ജേതാവ് സുബേദാര്‍ പി.വി മനീഷിനെയും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച നായിക് സി. രതീഷിന്റെ ഭാര്യ എ. ജ്യോതി കൃഷ്ണകുമാര്‍, സാപ്പര്‍ ടി. ഷൈമുവിന്റെ ഭാര്യ വി. റജില എന്നിവരെയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.അസി. കമാന്‍ഡന്റ് സി.കെ വിശ്വനാഥന്‍ ധീരജവാന്മാരെയും വീരനാരികളെയും അനുമോദിച്ചു. വി.എസ്.എം റിട്ട. മേജര്‍ ജനറല്‍ കെ.ടി.ജി നമ്പ്യാര്‍ പതാകദിന സന്ദേശം നല്‍കി. പ്ലസ്ടു ടോപ്പ് സ്‌കോറേഴ്‌സിനുള്ള കാഷ് അവാര്‍ഡ് പയ്യന്നൂര്‍ എന്‍.സി.സി കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ എം.വി സുബ്രഹ്മണ്യം, വിവാഹ ധനസഹായം കോളജ് ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ സി. അനില്‍കുമാര്‍, സാമ്പത്തിക സഹായം ലഫ്. കേണല്‍ എം.കെ സുരേന്ദ്രന്‍ എന്നിവര്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."