തുഞ്ചത്ത് ജ്വല്ലേഴ്സ് എം.ഡി ജയചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ഡയറക്ടര്‍മാര്‍
തിരൂര്‍: തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപ പദ്ധതികളുടെ പേരില്‍ കോടികള്‍ തട്ടി മുങ്ങിയ മാനേജിങ് ഡയറക്ടര്‍ എം.ജയചന്ദ്രനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കമ്പനി ഡയറക്ടര്‍ ടി. പ്രസാദ്, ഏജന്റുമാരായ സജ്ല കെ.പി, സുഹ്ബ്രമണ്യന്, ശോഭന കെ, കൃഷ്ണന് ടി, കെ.പി നിധീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉടമയുടെ പേരിലുള്ള സ്വത്തുക്കള്‍ വില്പന നടത്തി നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും 13 ഡയറക്ടര്‍മാരും ഇടനിലക്കാരന് ഷൗക്കത്തലിയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. ഏജന്റുമാരെയും നിക്ഷേപകരേയും പണം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നീട്ടികൊണ്ടു പോകുകയാണ് ഷൗക്കത്തലിയും കൂടെയുള്ള ഡയറക്ടര്‍മാരും. തങ്ങള്‍ക്ക് ഇതുവരെ ഒരു രൂപയും തിരികെ കിട്ടിയിട്ടില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. ടീമിലുണ്ടായിരുന്ന രണ്ടു പേര് ഈയിടെ ആത്മഹത്യ ചെയ്തതായും പ്രസാദ് പറഞ്ഞു.
തന്റെ കീഴിലുള്ള ഏജന്റുമാരെ സംഘടിപ്പിച്ച് നിക്ഷേപം തിരികെ ആവശ്യപ്പെട്ട് രംഗത്ത് വരികയും മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്, ജില്ലാ കലക്ടര്‍, എസ്.പി, ആര്.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തതിന്റെ പേരില്‍ ഒരു വിഭാഗം ഡയറക്ടര്‍മാര്‍ തനിക്കെതിരേ തെറ്റായ ആരോപണം ഉന്നയിക്കുകയും ജയചന്ദ്രന്റെ ബിനാമിയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."