HOME
DETAILS

കത്തോലിക്കാസഭക്കെതിരേ വെട്ടിത്തുറന്നു കര്‍ത്താവിന്റെ നാമത്തില്‍, കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, തെറ്റ് ബോധ്യമുള്ളതുകൊണ്ടാണ് എഴുത്തുകാരെ സഭ നിരോധിക്കുന്നതെന്ന് ബെന്യാമിന്‍

  
backup
December 09 2019 | 12:12 PM

released-book-life-story-sister-loosi

കൊച്ചി: സന്യാസ മഠങ്ങളിലെ ഉള്ളറകളിലേക്കും ദുരൂഹതകളിലേക്കും വെളിച്ചം വീശുന്ന സിസറ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങി. സ്ഫോടനാത്മകമായ വിവരങ്ങള്‍ തുറന്നു പറഞ്ഞ് 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന ആത്മകഥയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനായ ബെന്യാമിന്‍ പ്രകാശനം ചെയ്തത്.

സന്യാസ ജീവിതം ആരംഭിച്ച ശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി തുറന്നു പറയുന്നുണ്ട്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റര്‍ ലൂസി മറയില്ലാതെ തുറന്നു പറയുന്നുണ്ട്. മഠത്തിലുള്ള ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെയാണ് സഭയെ ചൊടിപ്പിച്ചത്.

കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു ഇങ്ങനെ ഒട്ടനവധി സംഭവങ്ങളുടെ ഉള്ളറകളിലേക്കാണ് ആത്മകഥയുടെ തുറന്നെഴുത്ത്. അതേസമയം ആത്മകഥ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ സിസ്്റ്റര്‍ക്കെതിരേ ഭീഷണിയും ശക്തമായി. പുസ്തകത്തെ നിയമപരമായി തടയാനുള്ള ശ്രമം വിജയിക്കാതായതോടെയാണ് ഭീഷണിയുണ്ടായിരിക്കുന്നതെന്നാണ് സിസ്റ്റര്‍ തന്നെ വെളിപ്പെടുത്തുന്നത്.

കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും എന്തിനാണ് പേടിക്കുന്നതെന്നും പ്രകാശനചടങ്ങില്‍ ബെന്യാമിന്‍ ചോദിച്ചു.'തെറ്റായ ആളുകള്‍ ആണ് സഭയെ നയിക്കുന്നത് എന്ന് മനസിലാകുന്നു. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്'. ജീര്‍ണത സഭയെയും ബാധിച്ചിരിക്കുന്നുവെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് ഹരജി ഈയിടെ ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലിസിനെ സമീപിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ പ്രതിഷേധങ്ങള്‍ ഭീഷണിയുടെ സ്വരത്തിലുളളതാണെന്ന് സിസ്റ്റര്‍ ലൂസിയും പറഞ്ഞിരുന്നു. സഭയുടെ പിന്തുണയോടെയാണ് തനിക്കെതിരേ പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സിസ്റ്റര്‍ ആരോപിച്ചു.

ആത്മകഥ വിവാദമായതിന് പിന്നാലെ സിസ്റ്റര്‍ ലൂസിയുള്ള വയനാട് കാരയ്ക്കാമല എഫ്‌സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.

അതിനിടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന സിസ്റ്റര്‍ ലൂസിയുടെ പുസ്തകം വില്‍പ്പനയ്ക്ക് വെച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഡി.സി ബുക്‌സിന്റെ പുസ്തക മേള പൂട്ടിക്കാന്‍ ശ്രമം നടന്നു. തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ നിന്നെത്തിയ ചിലരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പൊലിസ് സുരക്ഷയില്‍ മേള പുനരാരംഭിച്ചു. തങ്ങളുടെ അറിവോടെയല്ല പ്രതിഷേധമെന്ന് വ്യക്തമാക്കിയ സഭാനേതൃത്വം സംഭവത്തില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. പൊലിസ് സുരക്ഷയിലാണ് പുസ്തക മേള നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago