വരം ഭിന്നശേഷി കൂട്ടായ്മക്ക് തിരൂരില്‍ തുടക്കമായി
തിരൂര്‍: ജില്ലാ ആശുപത്രി പി.എം.ആര് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എം പോളിടെക്നിക്ക് കോളജില്‍ മൂന്ന് ദിവസങ്ങളായി നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മ വരത്തിന് തുടക്കമായി. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി നടന്ന റിഹാബിലിറ്റേഷന്‍ ടെക്നോളജി സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാഴ്ചാപരിമിതരുടെ ജീവിത സാഹചര്യത്തെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന കാഴ്ച എക്സിബിഷന് മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂര്‍ നഗരസഭാ ചെയര്മാന് കെ. ബാവ ചടങ്ങില്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ എം.പി ശാന്ത, പോളിടെക്നിക് പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി, മുന്‍ ജില്ലാ പൊലിസ് സൂപ്രണ്ട് ടി. രാജു, ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി പി.പി അബ്ദുറഹിമാന്, ഡോ. ജാവേദ് അനീസ്, ടി.എ മുഹമ്മദ് സിയാദ്, എ.എസ് ഹാഷിം, പി.വി അബ്ദുല്‍ ജലീല്‍, മുജീബ് താനാളൂര്‍, അഡ്വ. ഷെബു ഷെബീബ് സംസാരിച്ചു. കുറഞ്ഞ ചിലവില്‍ കൃത്രിമ കാലുകള്‍ നിര്‍മിച്ച കുറ്റിപ്പുറം എന്‍ജിനീയറിങ് കോളജിലെ യു. മുഹമ്മദ് ജാനിഷിന് ചടങ്ങില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സമ്മാനിച്ചു.
ഇന്ന് രാവിലെ 10ന് സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് വിവിധ സെമിനാറുകളും ഭിന്നശേഷി കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങളും നടക്കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന സഹൃദയ സംഗമം മന്ത്രി കെ.ടി ജലീലും സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."