HOME
DETAILS
MAL
'വിത്തും കൈക്കോട്ടും' :വെറ്റിലപ്പാറ സ്കൂളില്‍ പച്ചക്കറി വികസന പദ്ധതിക്ക് തുടക്കം
backup
August 02 2017 | 18:08 PM
അരീക്കോട്: വെറ്റിലപ്പാറ ഗവ. ഹൈസ്കൂളില്‍ 'വിത്തും കൈക്കോട്ടും' പച്ചക്കറി വികസന പദ്ധതിക്ക് തുടക്കമായി. സംസ്ഥാന കൃഷി വകുപ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തിയെടുക്കുകയാണ് പച്ചക്കറി വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അനില്‍ വെറ്റിലപ്പാറ സൗജന്യമായി നല്കിയ സ്ഥലത്താണ് കൃഷിയിറക്കുന്നത്.
ഡി.ഡി.ഇ പി സഫറുല്ല ഉദ്ഘാടനം ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗം ഷെര്‍ളി വര്‍ഗീസ്, കൃഷി ഓഫിസര്‍ എമി പോള്‍, ബെന്നി പോള്‍, ശബീന വടക്കുംമുറി, വി.ടി സലിം, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യന്, സുനില്‍ കുമാര്‍, രാജി എം ജോര്‍ജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."