പറപ്പൂര്‍ സഈദ് മുസ്‌ലിയാര്‍ ഓര്‍മയായി
എടവണ്ണപ്പാറ: പാണ്ഡിത്യം കൊണ്ട് നിരവധി ശിഷ്യന്മാരെ വളര്‍ത്തിയെടുക്കുകയും സംഘാടനം കൊണ്ട് മഹല്ല്,മദ്‌റസ തുടങ്ങിയ പ്രസ്ഥാനങ്ങളെ ചലിപ്പിക്കുകയും ചെയ്ത സഈദ് മുസ്‌ലിയാര്‍ ഓര്‍മയായി.
പറപ്പൂര്‍ ചെറിയാപറമ്പ് മഹല്ലിലെ ദീനീ കാര്യങ്ങളുടെ അവസാന വാക്കും മഹല്ല് കാരണവരുമായിരുന്നു സഈദ് മുസ്‌ലിയാര്‍.
മത പ്രഭാഷണ വേദികളിലെ വേറിട്ട ശൈലിയുടെ ഉടമ കൂടിയായിരുന്ന സഈദ് അദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുമുണ്ട്. പെരുവയല്‍, പനച്ചികപ്പള്ളിയാളി, രാവാട്ടീരി, മപ്രം, തിരുവള്ളൂര്‍, കൈവേലിക്കല്‍, കോഴിക്കോട് പുതിയകടവ്, തുവ്വക്കാട്, കരിപ്പൂര്‍, വിളയില്‍, പടിയഞ്ചാലില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസും ഖതീബുമായി സേവനം ചെയ്തിട്ടുണ്ട്.
ചെറിയാപറമ്പ് ഹയാത്തുദ്ദീന്‍ ജുമാമസ്ജിദിന്റെ പ്രസിഡന്റായിരുന്നു. ദീര്‍ഘ കാലമായി മള്ഹറുല്‍ ഉലൂം മദ്‌റസയുടെ പ്രസിഡന്റുമായിരുന്നു. വൈകിട്ട് നടന്ന ജനാസ നിസ്‌കാരത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."